05:41pm 26 July 2026
NEWS
ലെൻസ്പോക്ക് കൊച്ചിയിൽ കേരളത്തിലെ ആദ്യത്തെ സെയ്‌സ് വിഷൻ സെന്റർ ആരംഭിച്ചു.
17/07/2026  02:49 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ലെൻസ്പോക്ക് കൊച്ചിയിൽ കേരളത്തിലെ ആദ്യത്തെ സെയ്‌സ് വിഷൻ സെന്റർ ആരംഭിച്ചു

 

കൊച്ചി : കേരളത്തിലെ ആദ്യത്തെ സെയ്‌സ് വിഷൻ സെന്റർ കൊച്ചിയിലെ ഫോറം മാളിൽ ആരംഭിച്ച് ലെൻസ്പോക്ക്. സെയ്‌സ് ഇന്ത്യയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിൽ അത്യാധുനിക ജർമൻ പരിശോധനാ സാങ്കേതികവിദ്യ, സമഗ്ര നേത്രപരിശോധന, വ്യക്തിഗത കാഴ്ച വിലയിരുത്തൽ, പ്രീമിയം കാഴ്ചപരിചരണ സേവനങ്ങൾ എന്നിവ ഒരേ കുടക്കീഴിൽ ലഭ്യമാകും. ദുബായിലും ബഹ്റൈനിലുമായി മൂന്ന് പതിറ്റാണ്ടിലേറെ പ്രവർത്തന മികവുള്ള ലെൻസ്പോക്ക് കേരളത്തിലെ ഉപഭോക്താക്കൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള കാഴ്ചപരിചരണ സേവനമാണ് ഒരുക്കുന്നത്.

കൊച്ചിയിലെ ഫോറം മാളിൽ പ്രവർത്തനം ആരംഭിച്ച ഈ കേന്ദ്രത്തിൽ അത്യാധുനിക പരിശോധനാ സംവിധാനങ്ങൾ, സൈസ് പരിശീലനം നേടിയ വിദഗ്ധരുടെ സേവനം, വ്യക്തിഗത കാഴ്ചപരിഹാരങ്ങൾ, പ്രീമിയം കണ്ണടകളുടെയും ലെൻസുകളുടെയും വിപുലമായ ശേഖരം എന്നിവ ലഭ്യമാണ്. ക്ലിനിക്കൽ കൃത്യതയും വ്യക്തിഗത സേവനവും സംയോജിപ്പിച്ച് ഓരോ ഉപഭോക്താവിന്റെയും ആവശ്യങ്ങൾക്കനുസരിച്ചുള്ള സമഗ്ര കാഴ്ചപരിചരണ അനുഭവമാണ് ഇവിടെ ഉറപ്പാക്കുന്നത്.

കേരളത്തിലെ ആദ്യത്തെ സെയ്‌സ് വിഷൻ സെന്റർ ആരംഭിക്കുന്നതിലൂടെ ലോകോത്തര കാഴ്ചപരിചരണ സാങ്കേതികവിദ്യയും വ്യക്തിഗത സേവനവും കൂടുതൽ ആളുകളിലേക്ക് എത്തിക്കാനാകുന്നതിൽ അഭിമാനമുണ്ടെന്ന് ലെൻസ്പോക്ക് മാനേജിങ് പാർട്ണർ കോളിൻ പോൾ പറഞ്ഞു. ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരത്തിലുള്ള കൃത്യതയാർന്ന നേത്രപരിചരണ സേവനങ്ങൾ ലഭ്യമാക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ സംരംഭമെന്ന് സെയ്‌സ് ഇന്ത്യയിലെ വിഷൻ കെയർ – ഇന്ത്യ ആൻഡ് നെബറിങ് മാർക്കറ്റ്സ് ബിസിനസ് മേധാവി രോഹൻ പോളും പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img