08:44pm 10 September 2026
NEWS
ആലപ്പുഴ മെഡിക്കൽ കോളേജിൽ തിമിര ശസ്ത്രക്രിയയ്ക്കിടെ ലെൻസ് കണ്ണിനുള്ളിലേക്ക് ആഴ്ന്നുപോയെന്ന് ആരോപണം
10/09/2026  05:44 PM IST
nila
ആലപ്പുഴ മെഡിക്കൽ കോളേജിൽ തിമിര ശസ്ത്രക്രിയയ്ക്കിടെ ലെൻസ് കണ്ണിനുള്ളിലേക്ക് ആഴ്ന്നുപോയെന്ന് ആരോപണം

ആലപ്പുഴ: തിമിര ശസ്ത്രക്രിയയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 67കാരിക്ക് ചികിത്സയ്ക്കിടെ ഗുരുതര പിഴവ് സംഭവിച്ചതായി കുടുംബത്തിന്റെ പരാതി. ആറാട്ടുപുഴ സ്വദേശിനി ലതയ്ക്കാണ് ദുരനുഭവമുണ്ടായതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ശസ്ത്രക്രിയയ്ക്കിടെ കണ്ണിൽ സ്ഥാപിക്കേണ്ടിയിരുന്ന ലെൻസ് കണ്ണിനുള്ളിലേക്ക് ആഴ്ന്നുപോയെന്നാണ് പരാതി. സംഭവത്തിൽ ഗുരുതര ചികിത്സാ പിഴവ് ഉണ്ടായിട്ടും വിവരം കുടുംബത്തെ കൃത്യമായി അറിയിക്കാതെ ആശുപത്രി അധികൃതർ മറച്ചുവച്ചതായും ബന്ധുക്കൾ ആരോപിക്കുന്നു.

പിഴവ് തിരിച്ചറിഞ്ഞ ശേഷവും ആവശ്യമായ തുടർചികിത്സ ഉറപ്പാക്കുന്നതിന് പകരം ആശുപത്രി അധികൃതർ കൈയൊഴിഞ്ഞുവെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img