
പ്രമുഖ സാങ്കേതികവിദ്യാ കമ്പനി ലെനോവോ കേരളത്തിൽ എ ഐ അധിഷ്ടിത തിങ്ക്പാഡ് എക്സ്9 14 ഓറ എഡിഷൻ പി സി അവതരിപ്പിച്ചു. ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഡിജിറ്റൽ വർക്ക്പ്ലെയ്സ് സൊലൂഷൻസ് (ഡിഡബ്ല്യൂഎസ്), ഡിവൈസ് ആസ് എ സർവീസ് (ഡാസ്), ട്രൂസ്കെയിൽ തുടങ്ങിയവയും അവതരിപ്പിച്ചു. റിമോട്ട്, ഹൈബ്രിഡ്, ഓൺസൈറ്റ് മാതൃകകളെ പിന്തുണയ്ക്കുന്ന ഡിജിറ്റൽ വർക്ക്പ്ലെയ്സ് സോലൂഷ്യൻസ് (ഡിഡബ്ല്യൂഎസ്) കമ്പനിയുടെ പോർട്ട്ഫോളിയിൽ ഉൾപ്പെടുന്നു. ലെനോവോയുടെ സൊല്യൂഷൻസ് ആൻഡ് സർവീസസ് ഗ്രൂപ്പ് (എസ്എസ്ജി) സംരംഭകരെ ഐടി ലളിതമാക്കുന്നതിലും ഭാവിക്ക് അനുയോജ്യമായ ഡിജിറ്റൽ തൊഴിലിടങ്ങൾ രൂപപ്പെടുത്തുന്നതിലും സഹായിക്കുന്നതായി കമ്പനി വ്യക്തമാക്കുന്നു
പരമാവധി മലിനീകരണം ഒഴിവാക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനുമുള്ള ലെനോവയുടെ 2025-ലെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി ഉപഭോക്താക്കളിൽ നിന്നുള്ള ഉപയോഗശൂന്യമായ ഉൽപ്പന്നങ്ങൾ റീസൈക്കിൾ ചെയ്തും പ്ലാസ്റ്റിക് രഹിത എഫ് എസ് സി സർട്ടിഫിക്കറ്റോടെയുള്ള പാക്കേജിംഗും ഊർജ്ജ-കാര്യക്ഷമതയുള്ള ഘടകങ്ങൾ ഉപയോഗിച്ചുമാണ് ലെനോവോയുടെ ഏറ്റവും പുതിയ ഡിവൈസുകൾ നിർമിക്കുന്നതെന്ന് കമ്പനി പറഞ്ഞു. ലെനോവോ ഇന്ത്യ സൊല്യൂഷൻസ് & സർവീസസ് ഗ്രൂപ്പ് ഡയറക്ടർ എസ് കെ വെങ്കടരാഘവൻ, ലെനോവോ ഇന്ത്യ നോട്ട്ബുക്സ് നാഷണൽ പ്രോഡക്ട് ഹെഡ് ശ്രീഹരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
സംരംഭങ്ങൾ ഇക്കാലത്ത് എഐ ഉപയോഗിക്കുന്നതിൽ സഹായിക്കാനും ഐടി മാനേജ്മെന്റ് ലളിതമാക്കാനും സുസ്ഥിര വളർച്ചയെ പോഷിപ്പിക്കാനും സഹായിക്കാൻ കഴിയുന്ന വിശ്വസ്ത പങ്കാളികളെ തേടുകയാണന്ന് ലെനോവോ ഇന്ത്യ സൊല്യൂഷൻസ് & സർവീസസ് ഗ്രൂപ്പ് ഡയറക്ടർ എസ് കെ വെങ്കടരാഘവൻ പറഞ്ഞു. ലെനോവോയെ സംബന്ധിച്ച് എ ഐ പിന്തുണയ്ക്കുന്ന തിങ്ക്പാഡ് ഓറ പോലുള്ള ഡിവൈസുകൾ, കൂടുതൽ സ്മാർട്ടായ സേവനങ്ങൾ, വർധിച്ചുവരുന്ന ആവശ്യങ്ങൾക്കുള്ള പരിഹാരങ്ങൾ എന്നിവയിലുടനീളം വ്യാപിച്ചുകിടക്കുന്ന തങ്ങളുടെ ഫുൾ-സ്റ്റാക്ക് പോർട്ട്ഫോളിയോ ഇത്തരത്തിൽ ഉയർന്നുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.











