NEWS
മൃഗാരോഗ്യ രംഗത്ത് നിയമപരിഷ്‌കരണം: പുതിയ കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം
25/12/2025 11:33 AM IST
nila

ദോഹ:മൃഗാരോഗ്യ രംഗത്തെ നിയമപരമായ പരിഷ്‌കരണങ്ങൾക്ക് വഴിയൊരുക്കി ഖത്തർ മന്ത്രിസഭ. മൃഗാരോഗ്യവുമായി ബന്ധപ്പെട്ട പുതിയ കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസ്സൻ അൽ താനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
മുനിസിപ്പാലിറ്റി മന്ത്രാലയം തയ്യാറാക്കിയ കരട് നിയമം, നിലവിൽ പ്രാബല്യത്തിലുള്ള 1985 ലെ മൃഗാരോഗ്യ നിയമത്തിന് പകരം വരുന്നതാണ്. മേഖലയിലുണ്ടായ മാറ്റങ്ങൾക്കും ആധുനിക ആവശ്യങ്ങൾക്കും അനുസൃതമായി നിയമം പുതുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കരട് നിയമം തയ്യാറാക്കിയതെന്ന് മന്ത്രിസഭ വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











