
എറണാകുളം ജില്ല കീഴ്മാട് മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്ലസ് വൺ പ്രവേശനോത്സവം കീഴ്മാട് പഞ്ചായത്ത് പ്രസിഡൻ്റ് സതിലാലു ഉദ്ഘാടനം ചെയ്യുന്നു.
ഇടത്ത് നിന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് സോണി ജെ ചക്കാലയ്ക്കൽ , തണൽ പരിവാർ ജസ്റ്റീസ് കഷ്ണയ്യർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ എം നാസർ, ജില്ലാ ലീഗൽ സർവ്വിസ് അതോറിറ്റി സെക്രട്ടറിയും സീനിയർ ഡിവിഷൻ സിവിൽ ജഡ്ജുമായ രജിത ആർ ആർ , കീഴ്മാട് പഞ്ചായത്ത് വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റസില ഷിഹാബ് , വാർഡ് മെമ്പർ ആബിദ അബ്ദുൽ റഹ്‌മാൻ , പിടിഎ പ്രസിഡൻ്റ് അഭിലാഷ് പി പി , എം ആർ എസ് എസ് സൂപ്രണ്ട് വിജി രാജ് , പ്രിൻസിപ്പൽ ബിന്ദു ഗോപി, എം ആർ എസ് എച്ച് എം , ബോബി എം ആർ എന്നിവർ സമീപം.
ആലുവ: വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് പുതു തലമുറക്ക് നിയമ അവബോധം നൽകേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ജില്ലാ സെക്രട്ടറി രജിത ആർ ആർ പ്രസ്താവിച്ചു
എറണാകുളം ജില്ല കീഴ്മാട് മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്ലസ് വൺ പ്രവേശനോത്സവം വരവേൽപ്പ് 2025ൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.
എം ആർ എസ് പിടിഎ പ്രസിഡണ്ട് പി വി അഭിലാഷ് അധ്യക്ഷത വഹിച്ചു.
രാജ്യത്ത് സാങ്കേതികവിദ്യ ഉന്നത ശ്രേണിയിൽ എത്തി നിൽക്കുമ്പോഴും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും നിയമത്തിന്റെ ലാളിത്യവും വിവിധ വശങ്ങളും വിദ്യാർഥി സമൂഹത്തിന് പകർന്നു നൽകുന്ന കർമ്മ പദ്ധതികളിൽ അധ്യാപകരും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്നും എറണാകുളം ജില്ല ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി കൂടിയായ രജിത ആർ ആർ ഉദ്ബോധിപ്പിച്ചു.
30 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന പ്രിൻസിപ്പൽ ബിന്ദു ഗോപിയേയും എസ്എസ്എൽസി പ്ലസ് ടു തലത്തിൽ 100% വിജയം കരസ്ഥമാക്കിയ എറണാകുളം ജില്ലയിലെ ഏക സർക്കാർ വിദ്യാലയം എന്ന നിലക്ക് ഗവൺമെൻറ് മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികളെയും അധ്യാപകരെയും ചടങ്ങിൽ പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സനിത റഹീം , തണൽ പരിവാർ -ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ എം നാസർ, വാഴ ക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീജ പുളിക്കൽ, കീഴ്മാട് ഗ്രാമപഞ്ചായത്ത് മെമ്പർ ആബിദ അബ്ദുൽ ഖാദർ, വിരമിക്കുന്ന ജിഎം ആർ എസ് പ്രിൻസിപ്പൽ ബിന്ദുഗോപി, പ്രിൻസിപ്പൽ ഇൻ ചാർജ് സോണി ജെ ചക്കാലക്കൽ, എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസർ ലിസാ ജെ മങ്ങാട്ട്, എംആർഎസ് സീനിയർ സൂപ്രണ്ട് വിജി രാജ്, എം ആർ എസ് ഹെഡ്മിസ്ട്രസ് ബോബി എം ആർ, സീനിയർ അസിസ്റ്റൻറ് അമ്മിണി എ എ, മദർ പി ടി എ ചെയർപേഴ്സൺ ശ്രീജ പി എസ്, എം ആർ എസ് എസ്പിസി യൂണിറ്റ് സിപിഒ ജിബിമോൻ കെ പി ന്നിവർ പ്രസംഗിച്ചു.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.










