
ചെങ്ങന്നൂർ: കേരളത്തിലെ കമ്യൂണിസ്റ്റുകൾ വികസന വിരോധികളാണെന്ന് മുൻ കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ. എൻഡിഎ ചെങ്ങന്നൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സിപിഎമ്മിന് ദീർഘവീക്ഷണമില്ല എന്ന് തെളിയിച്ചുകഴിഞ്ഞു. വികസനത്തിലുപരി വ്യക്തി താല്പര്യവും പാർട്ടി താല്പര്യവുമാണ് അവർക്കുള്ളത്. കേന്ദ്രപദ്ധതികളെ അവർ തടയുകയാണ്. കേന്ദ്രപദ്ധതികൾ കേരളത്തിൽ നടപ്പാക്കിയാൽ ജനം ഇഷ്ടപ്പെടും എന്നുള്ള ഒറ്റക്കാരണത്താൽ അവർ പദ്ധതികൾ അട്ടിമറിക്കുന്നു. ഇത്തരം കാര്യങ്ങളിൽ ഇടതുപക്ഷത്തിനൊപ്പമാണ് വലതും. അനാവശ്യമായ കുറ്റപ്പെടുത്തലുകളാണ് ഇവർ നടത്തുന്നത്. പാർലമെന്റിൽ വരാറില്ല, അവിടെ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കാറില്ല, പക്ഷേ മാധ്യമങ്ങളോട് വ്യാജ പ്രചരണം നടത്തുന്നു. ഇവർക്ക് അറിയാവുന്നത് സമരവും പ്രതിഷേധവുമാണ്. വികസനം ഉറപ്പാക്കുക എന്നതാണ് ബിജെപി ലക്ഷ്യം. കേന്ദ്രം നടപ്പാക്കുന്ന വൻകിട പദ്ധതികൾ മറ്റു സംസ്ഥാങ്ങളിൽ നടപ്പാക്കൻ പ്രതിപക്ഷം തയാറാകുന്നില്ലെന്നും ഭാരതി പ്രവീൺ പവാർ കുറ്റപ്പെടുത്തി. ബിജെപി സൗത്ത് ജില്ലാ അധ്യക്ഷൻ സന്ദീപ് വാചസ്പതി അധ്യക്ഷനായി. ബിഗ് ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്യുവെൻസറുമായ ഡോ. റോബിൻ രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാർ, മേഖല പ്രസിഡന്റ് എൻ. ഹരി, ദേശീയ കൗൺസിൽ അംഗം. കെ.എസ്. രാജൻ, എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ മാന്നാർ സതീഷ്, മേഖല ജനറൽ സെക്രട്ടറി സജു ഇടക്കല്ലിൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.കെ. അനൂപ്, പി.ബി. അഭിലാഷ്, ജില്ലാ വൈസ് പ്രസിഡന്റ് ദേവാനന്ദ്, ഡി. വിനോദ് കുമാർ, കലാ രമേശ്, ജില്ലാ സെക്രട്ടിറി സതീഷ് ചെറുവല്ലൂർ, ശ്രീരാജ് ശ്രീവിലാസം, ജി. ജയദേവ്, ബിജെപി ചെങ്ങന്നൂർ നിയോജകമണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, മാന്നാർ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ, സംസ്ഥാന സമിതി അംഗം കെ.ജി. കർത്ത, കൗൺസിൽ അംഗം ഡോ. ഗീത അനിൽ കുമാർ, ഒബിസി മോർച്ച ജില്ലാ അധ്യക്ഷൻ രമേശ് പേരിശ്ശേരി, കർഷകമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപൻ ഗ്രാമം, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് സതീഷ് ബാബു, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനീഷ് മുളക്കുഴ, ബിനുരാജ്, മനുകൃഷ്ണൻ, രാജേഷ് ഗ്രാമം, തെരഞ്ഞെടുപ്പ് സംയോജകൻ എ.സി. സുനിൽ തുടങ്ങിയവർ സംസാരിച്ചു.











