
കൊച്ചി - സ്വാതന്ത്ര്യ സമരസേനാനികൾക്കും ദേശസ്നേഹികൾക്കും ആവേശദായകമായ ഭാരതമാതാസങ്കല്പത്തോട് കമ്മ്യൂണിസ്റ്റ്കാരുടെ അസഹിഷ്ണുതയാണ് രാജ്ഭവനിലെ പരിപാടി ബഹിഷ്ക്കരിച്ചതിലൂടെ വ്യക്തമായതെന്നും അത് അപലപനീയമാണെന്നും ബിജെപി ദേശീയ കൗൺസിൽ അംഗം എ.എൻ. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.ബിജെപി ജില്ലാ തല നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ദേശീയതയുടെ സമൂർത്തരൂപമാണ് ഭാരത മാതാവ്.എന്നും ദേശീയതക്ക് എതിരായി പ്രവർത്തിച്ചിട്ടുള്ള കമ്മ്യൂണിസ്റ്റ്കാർക്ക് അതുൾക്കൊള്ളാനും കഴിയില്ല.അവരുടെ മനസ്സിലുറച്ചു പോയ ദേശവിരുദ്ധതയാണ് പുറത്തുവന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.ബിജെ പി ജില്ലാ ഓഫീസിൽ നടന്ന നേതൃയോഗത്തിൽ സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അദ്ധ്യക്ഷത വഹിച്ച വഹിച്ചു.കർഷക മോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വ. ജയസൂര്യ ,ബി ജെ പി സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോൾ, മേഖല സംഘടന സെക്രട്ടറി എൽ. പദ്മകുമാർ,ജില്ലാ ജന. സെക്രട്ടറി ശ്രീക്കുട്ടൻ തുണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.










