12:56am 30 April 2026
NEWS
ഇടതു-വലതു മുന്നണികൾക്ക് ഭൂരിപക്ഷം ലഭിക്കില്ല"; ജനവിധിയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് രാജീവ് ചന്ദ്രശേഖർ
10/04/2026  08:42 AM IST
ന്യൂസ് ബ്യൂറോ
ഇടതു-വലതു മുന്നണികൾക്ക് ഭൂരിപക്ഷം ലഭിക്കില്ല; ജനവിധിയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനോ യു.ഡി.എഫിനോ കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. വട്ടിയൂർക്കാവ് മണ്ഡലത്തിലെ ജവഹർനഗർ എൽ.പി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
​ഈ തിരഞ്ഞെടുപ്പിലൂടെ ബി.ജെ.പി കേരളത്തിൽ നിർണായക ശക്തിയായി മാറുമെന്നും, ജനങ്ങൾ വലിയൊരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 7.15-ഓടെ ബൂത്തിലെത്തിയ അദ്ദേഹം മുക്കാൽ മണിക്കൂറോളം സാധാരണക്കാർക്കൊപ്പം ക്യൂ നിന്നാണ് വോട്ട് ചെയ്തത്. വട്ടിയൂർക്കാവിലെ ബി.ജെ.പി സ്ഥാനാർത്ഥി ആർ. ശ്രീലേഖയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
​സംസ്ഥാനത്തിന്റെ ഭാവി നിർണ്ണയിക്കുന്ന സുപ്രധാന ജനവിധിയായിരിക്കും ഇതെന്നും വികസനത്തിനും മാറ്റത്തിനും വേണ്ടിയാണ് ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img