12:00pm 13 November 2026
NEWS
ശ്രീ അയ്യപ്പാ കോളേജിന്റെ പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രഭാഷണ പരമ്പര
11/11/2025  07:27 PM IST
nila
ശ്രീ അയ്യപ്പാ കോളേജിന്റെ പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രഭാഷണ പരമ്പര

ഇരമല്ലിക്കര: ശ്രീ അയ്യപ്പാ കോളേജിന്റെ പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രഭാഷണ പരമ്പര മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) സി. ടി അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു. വൈജ്ഞാനിക സമൂഹമെന്ന നിലയിൽ ലോകത്തിനു മുന്നിൽ കേരളത്തിന് സവിശേഷമായ സ്ഥാനമാണുള്ളത്. എന്നാൽ തൊഴിൽ - ഗവേഷണ മേഖലകൾക്ക് അനുയോജ്യമായ നിലയിൽ ഈ മികവിനെ പരിവർത്തനപ്പെടുത്തിയെടുക്കുന്നതിനും അക്കാദമിക-വ്യാവസായിക മേഖലകൾക്കിടയിലുള്ള അന്തരം കുറയ്ക്കുന്നതിനും ഇത്തരം പ്രഭാഷണ പരിപാടികൾക്ക് വലിയ സ്ഥാനമാണുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) കെ. സി പ്രകാശ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. എൻ. മാധവൻ  ശോഭ  പി. കെ, ഡോ. ശ്രീരാജ്  എന്നിവർ സംസാരിച്ചു.
മുപ്പത് പ്രഭാഷണങ്ങൾ കോർത്തിണക്കിയ പ്രഭാഷണ പരമ്പരയിൽ വിവിധ വിജ്ഞാന മേഖലകളായ ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്,  ബയോകെമിസ്ട്രി, മൈക്രോ ബയോളജി, ഗണിതശാസ്ത്രം, ഫിസിക്സ്‌, കോമേഴ്‌സ്, ഇംഗ്ലീഷ്, മാദ്ധ്യമ പഠനം തുടങ്ങിയ വിഷയ വിദഗ്ധർ പങ്കെടുക്കും. വിദ്യാർത്ഥികളും ഗവേഷകരും വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങളുമവതരിപ്പിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img