
ദോഹ: ഖത്തർ ആസ്ഥാനമായി വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ലണ്ടന്‍ എജുക്കേഷന്‍ സെന്റര്‍ നടപ്പാക്കുന്ന സ്മൈല്‍സ് വിദ്യാഭ്യാസ പ്രോല്‍സാഹന പദ്ധതിക്ക് പുതുവല്‍സര ദിനത്തില്‍ തുടക്കം. സര്‍ക്കാര്‍, എയ്ഡസ് കോളേജുകളില്‍ പഠിക്കുന്ന നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന് ഫീ, ഭക്ഷണം, പഠനോപകരണങ്ങള്‍ എന്നീ ആവശ്യങ്ങള്‍ക്ക് ധനസഹായം നല്കുന്ന പദ്ധതിയില്‍ ഈ വര്‍ഷം കേരളത്തിലെ 100 വിദ്യാര്‍ത്ഥികള്‍ക്ക് 3000 രൂപ വീതം3 ലക്ഷം രൂപ വിതരണം ചെയ്യും. വരും വർഷങ്ങളിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് കെയര്‍ ഫൌണ്ടേഷന്റെ നിര്‍വഹണ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ലോഞ്ചിംഗ് പൂനൂർ കാരുണ്യതീരം കാമ്പസില്‍ വെച്ച് എല്‍ ഇ സി ഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ മന്‍സിബ് ഇബ്രാഹിം നിര്‍വഹിച്ചു. അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രവര്ത്തകന് അമീര്‍ ഹസന്മുഖ്യാതിഥിയായിരുന്നു. ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന് പ്രസിഡണ്ട് ഡോ. ബഷീര്‍ പൂനൂര് അധ്യക്ഷത വഹിച്ചു.
സമദ് പാണ്ടിക്കല്‍, കെ അബ്ദുല്‍ മജീദ്, അഡ്വ. ടി പി എ നസീര്‍, താലിസ് ടി എം, അബ്ദുറഹിമാന് വികെ, അബ്ദുറഹിമാന് ഇ എം, മുഹമ്മദ് അമീന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സി കെ എ ഷമീര്‍ ബാവ സ്വാഗതവും ഐ പി മുഹമ്മദ് നവാസ് നന്ദിയും പറഞ്ഞു











