07:32pm 28 October 2026
NEWS
എത്രയും വേഗം ഇറാൻ വിടണമെന്ന് ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശം
23/02/2026  04:05 PM IST
nila
എത്രയും വേഗം ഇറാൻ വിടണമെന്ന് ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശം
HIGHLIGHTS
  • ലഭ്യമായ ഗതാഗത സൗകര്യങ്ങൾ ഉപയോഗിച്ച് ഇറാനിൽ നിന്ന് ഉടൻ പുറത്തുകടക്കുക
  • പ്രതിഷേധങ്ങളും അക്രമ സംഭവങ്ങളും നടക്കുന്ന പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കുക
  • പ്രാദേശിക മാധ്യമങ്ങളിലെ വാർത്തകൾ ശ്രദ്ധിക്കുകയും എംബസിയുമായി നിരന്തരം ബന്ധം പുലർത്തുകയും ചെയ്യുക
  • പാസ്‌പോർട്ട്, ഐഡി കാർഡുകൾ ഉൾപ്പെടെയുള്ള യാത്രാ രേഖകൾ എപ്പോഴും കൈവശം വയ്ക്കുക
  • ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എംബസിയിൽ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യണം

ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരോടും ഉടൻ രാജ്യം വിടണമെന്ന് നിർദേശം നൽകി ഇന്ത്യൻ എംബസി. യുഎസ് ആക്രമണ സാധ്യതയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശക്തമാകുന്ന പശ്ചാത്തലത്തിലും ഇറാനിൽ ആഭ്യന്തകലാപം രൂക്ഷമാകുന്ന സാഹചര്യത്തിലുമാണ് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെ ലഭ്യമായ എല്ലാ ഗതാഗത മാർഗങ്ങളും ഉപയോഗിച്ച് എത്രയും വേഗം ഇറാൻ വിടണമെന്നാണ് എംബസിയുടെ മുന്നറിയിപ്പ്.

വിദ്യാർഥികൾ, തീർത്ഥാടകർ, വ്യവസായികൾ, വിനോദസഞ്ചാരികൾ തുടങ്ങി ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഈ നിർദേശം ബാധകമാണ്. നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇന്ത്യയുടെ മുൻകരുതൽ നടപടി.

ഇന്ത്യൻ എംബസി നൽകിയ പ്രധാന നിർദേശങ്ങൾ:

  • ലഭ്യമായ ഗതാഗത സൗകര്യങ്ങൾ ഉപയോഗിച്ച് ഇറാനിൽ നിന്ന് ഉടൻ പുറത്തുകടക്കുക
  • പ്രതിഷേധങ്ങളും അക്രമ സംഭവങ്ങളും നടക്കുന്ന പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കുക
  • പ്രാദേശിക മാധ്യമങ്ങളിലെ വാർത്തകൾ ശ്രദ്ധിക്കുകയും എംബസിയുമായി നിരന്തരം ബന്ധം പുലർത്തുകയും ചെയ്യുക
  • പാസ്‌പോർട്ട്, ഐഡി കാർഡുകൾ ഉൾപ്പെടെയുള്ള യാത്രാ രേഖകൾ എപ്പോഴും കൈവശം വയ്ക്കുക
  • ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എംബസിയിൽ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യണം

അടിയന്തര സഹായ നമ്പറുകൾ:

+989128109115
+989128109109
+989128109102
+989932179359

ഇമെയിൽ: cons.tehran@mea.gov.in

ജനുവരിയിൽ നടന്ന പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവരുടെ ഓർമ പുതുക്കി വീണ്ടും ഇറാനിൽ വ്യാപകമായ ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് എംബസിയുടെ മുന്നറിയിപ്പ്. ടെഹ്‌റാൻ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ സർവകലാശാലകളിൽ വലിയ പ്രതിഷേധങ്ങൾ നടക്കുന്നതായാണ് റിപ്പോർട്ടുകൾ.

ഇതിനിടെ, ഇറാനുമായുള്ള ആണവ ചർച്ചകൾ വ്യാഴാഴ്ച ജനീവയിൽ നടക്കാനിരിക്കെ, ഗൾഫ് മേഖലയിലേക്ക് വൻതോതിൽ സൈനിക വിമാനങ്ങളും യുദ്ധോപകരണങ്ങളും നീക്കി ട്രംപ് ഭരണകൂടം സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. മേഖലയിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് ഇന്ത്യയെ ഇത്തരമൊരു ജാഗ്രതാ നടപടിയിലേക്ക് നയിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img