10:29am 18 January 2026
NEWS
പ്രമുഖ ബില്‍ഡറായ സിദ്ധി ഹോംസ് പുതിയ ഓഫീസ് തുറന്നു
26/08/2024  04:23 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പ്രമുഖ ബില്‍ഡറായ സിദ്ധി ഹോംസ് പുതിയ ഓഫീസ് തുറന്നു

കൊച്ചി: പ്രമുഖ ബില്‍ഡറായ സിദ്ധി ഹോംസ് പുതിയ ഓഫീസ് തുറന്നു. തൃപ്പൂണിത്തുറ വടക്കേക്കോട്ട സിദ്ധി ശ്രീകലയിലെ പുതിയ ഓഫീസ് തൃപ്പൂണിത്തുറ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ഓഫ് ബറോഡ എറണാകുളം റീജനല്‍ ഹെഡ് ശ്രീജിത് കൊട്ടാരത്തില്‍ മുഖ്യാതിഥിയായി. 2007ല്‍ പ്രവര്‍ത്തനമാരംഭിച്ച കമ്പനി ഇതുവരെ 18 പദ്ധതികള്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് കൈമാറിയെന്ന് ചടങ്ങില്‍ സംസാരിച്ച മാനേജിംഗ് പാര്‍ട്ണര്‍ ഷൈലന്‍ എം ആര്‍ പറഞ്ഞു. നിലവില്‍ 4 പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുന്നു. തൃപ്പൂണിത്തുറ ഇരുമ്പനം സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ നിര്‍മാണമാരംഭിക്കുന്ന ലക്ഷ്വറി 3, 4 ബിഎച്ച്‌കെ വില്ലകളുടേതാണ് പുതിയ പദ്ധതി.

ഫോട്ടോ - പ്രമുഖ ബില്‍ഡറായ സിദ്ധി ഹോംസിന്റെ പുതിയ ഓഫീസ് തൃപ്പൂണിത്തുറ വടക്കേക്കോട്ട സിദ്ധി ശ്രീകലയില്‍ തൃപ്പൂണിത്തുറ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രമ സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു. ബാങ്ക് ഓഫ് ബറോഡ എറണാകുളം റീജനല്‍ ഹെഡ് ശ്രീജിത് കൊട്ടാരത്തില്‍, സിദ്ധി ഹോംസ് മാനേജിംഗ് പാര്‍ട്ണര്‍ ഷൈലന്‍ എം ആര്‍, പാര്‍ട്ണര്‍ ജ്യോതിലക്ഷ്മി ഷൈലന്‍, മുനിസിപ്പാലിറ്റി വാര്‍ഡ് കൗണ്‍സിലര്‍ സാവിത്രി നരസിംഹം എന്നിവര്‍ സമീപം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img