10:34am 13 November 2026
NEWS
മാർ താഴത്തിന്റെ വെളിപ്പെടുത്തലോടെ എറണാകുളത്തെ വിമത വൈദീക അൽമായ സംഘടന നേതാക്കൾ സംശയ മുനയിൽ
04/02/2026  08:53 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മാർ താഴത്തിന്റെ വെളിപ്പെടുത്തലോടെ എറണാകുളത്തെ വിമത വൈദീക അൽമായ സംഘടന നേതാക്കൾ സംശയ മുനയിൽ

കൊച്ചി: ഭാരത കത്തോലിക്ക മെത്രാൻ സമ്മതിയുടെ തലവൻ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്  നടത്തിയ വെളിപ്പെടുത്തലിലൂടെ എറണാകുളം - അങ്കമാലി അതിരൂപതയിലെ കുർബാന തർക്കത്തിന് നേതൃത്വം വിമത വൈദീക - അൽമായ സംഘടന നേതാക്കൾ സംശയ മുനയിലായി. മാർ താഴ്ത്തിന്റെ തുറന്ന് പറച്ചിലിലെ വിവരങ്ങൾ വളരെ ഗൗരവമുള്ളതാണെന്നും ഇതു സംബന്ധിച്ച് കേന്ദ്ര ഏജൻസികളുടെ ശക്തമായ അന്വേഷണം വേണമെന്ന് സഭയോടൊപ്പം നിൽക്കുന്ന വിശ്വാസികളുടെ സംഘടനയായ വൺ ചർച്ച് വൺ കുർബാന മൂവ്മെൻറും ഇതിനകം തന്നെ ആവശ്യപ്പെട്ടു കഴിഞ്ഞു.അതിരൂപതയിലെ വിമത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വൈദിക സംഘടനയിലെ ഫാ. സെബാസ്റ്റ്യൻ തളിയൻ, ഫാ. കുര്യാക്കോസ് മുണ്ടാടൻ, ഫാ. ജോസ് വൈലിക്കോടത്ത്, ഫാ. ജോസഫ് പാറേക്കാട്ടിൽ  തുടങ്ങിയ പത്തിൽപരം വൈദികരും  ഇപ്പോഴത്തെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഷൈജു ആൻറണി,   ഭാരവാഹികളായ  റിജു കാഞ്ഞൂ ക്കാരൻ, തങ്കച്ചൻ പേരയിൽ  എന്നിവരടങ്ങിയ  15 ൽപരം അൽമായ മുന്നേറ്റത്തിൻ്റേയും നേതാക്കളുമാണ് പ്രസ്താവനപുറത്തുവന്നതോടെ വെട്ടിലാ യിരിക്കുന്നത്.വളരെ നിസ്സാരമായി പരിഹരിക്കാമായിരുന്ന എകീകൃത കുർബാന ക്രമം സംബന്ധിച്ച പ്രശ്നങ്ങൾ ഇത്രയധികം ആളിക്കത്തിക്കുന്നതിനു പിന്നിൽ ചില തീവ്രവാദ പ്രസ്ഥാനങ്ങളാണെന്നും അതിരൂപതയിൽ സഭാവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവർ ഇവരുടെ ചട്ടുകങ്ങളാണെന്നും സഭയോടൊപ്പം നിൽക്കുന്നവിശ്വാസികളും  വൈദീകരും നിരവധി തവണ കുറ്റപ്പെടുത്തിയിരുന്നു.എറണാകുളത്തെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആയിരുന്നപ്പോൾ മാർ താഴത്ത് നേരിട്ട സമാനതകളില്ലാത്ത ദുരനുഭവങ്ങൾക്ക് പിന്നിൽ ഇത്തരം ചിദ്ര ശക്തികളുടെ കൈയുണ്ടെന്നു  അന്നേ അദ്ദേഹവും സൂചന നൽകിയിട്ടുണ്ട്. 

ഇരുളിൽ നടക്കുന്ന പലതും വെളിച്ചത്തു വരുമെന്നായതോടെയാണ് അതിരൂപതയിലെ വിമത വൈദിക - അൽമായ  കൂട്ടുകെട്ട് തൃശൂർ ആർച്ച് ബിഷപ്പിനെ ഇവിടെ നിന്നും എത്രയും വേഗം കെട്ടുകെട്ടിച്ചത്. ഇതിൽ സഭയിലെ ചില  മെത്രാന്മാർക്കും  പങ്കുണ്ട്. സിബിസിഐ പ്രസിഡൻ്റിൻ്റെ തുറന്നുപറച്ചിലൂടെ സംശയത്തിന്റെ നിഴലിലായിരിക്കുന്ന ചില വിമത അത്മായ സംഘടന നേതാക്കളെ അതിരൂപതയുടെ പാസ്റ്റർ കൗൺസിലിലും മറ്റും പ്രതിഷ്ഠിച്ചിരിക്കുന്ന മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനിയും ഈ വിഷയത്തിൽ മറുപടി പറയേണ്ടതായി വരും. മാർ താഴത്തിൻ്റെ തുറന്നുപറച്ചിലുകളുടെ അടിസ്ഥാനത്തിൽ എറണാകുളം അതിരൂപതയിലെ വിമത പ്രവർത്തനങ്ങളുടെ പിന്നാമ്പുറ സത്യങ്ങൾ വെളിച്ചത്തു കൊണ്ടുവരണമെന്ന്  ബന്ധപ്പെട്ട കേന്ദ്ര ഏജൻസികളോട്  ആവശംപ്പെടുമെന്നുംഭാരവാഹികളായ അഡ്വ. മത്തായി മുതിരേന്തിയും അഡ്വ. ജോയ് ജോർജും പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img