02:01am 03 April 2026
NEWS
വമ്പൻ പ്രഖ്യാപനങ്ങളുമായി ഇടതു മുന്നണി പ്രകടന പത്രിക
02/04/2026  10:53 AM IST
nila
വമ്പൻ പ്രഖ്യാപനങ്ങളുമായി ഇടതു മുന്നണി പ്രകടന പത്രിക

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് എൽഡിഎഫിന്റെ പ്രകടന പത്രിക പ്രകാശനം ചെയ്തത്. രണ്ട് പുസ്തകമായുള്ള പ്രകടന പത്രികയിൽ  60 ഇന പരിപാടികളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. 

 കിടപ്പു രോഗികൾക്ക് സമ്പൂർണ ആരോഗ്യ പരിരക്ഷ, കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി, ക്യാമ്പസ് പ്ലേസ്മെന്റ്, ക്ഷേമപെൻഷൻ 3000 രൂപ തുടങ്ങിയ കാര്യങ്ങൾ എൽഡിഎഫ് പ്രകടനപത്രികയിൽ വാ​ഗ്ദാനം ചെയ്യുന്നു. 

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി ലഭ്യമാക്കും. ഈ അധ്യയന വർഷം 60000 കുട്ടികൾക്ക് ജോലി ഉറപ്പാക്കും. സ്ത്രീകളിൽ 50 ശതമാനം പേർക്കും ജോലി, അഭ്യസ്ഥ വിദ്യരുടെ സംരംഭങ്ങൾക്ക് പലിശ രഹിത വായ്പ തുടങ്ങിയവയും വാ​ഗ്ദാനം ചെയ്യുന്നുണ്ട്. അതിവേഗ തെക്ക് വടക്ക് റെയിൽപാതയ്ക്കു വേണ്ടിയുള്ള ശ്രമം തുടരുമെന്നും പത്രികയിൽ പറയുന്നു.

എൽഡിഎഫ് പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനങ്ങൾ

∙ ക്ഷേമ പെൻഷൻ 3000 ആക്കും
∙ കേരളത്തിൽ‌ പഠിച്ചാൽ ജോലി ഉറപ്പ്
∙ ലോകോത്തര ഉന്നത വിദ്യാഭ്യാസം
∙ തൊഴിലുറപ്പിനെ തകർക്കാനുള്ള നീക്കങ്ങൾ പ്രതിരോധിക്കും
∙ 5 ലക്ഷം കുടുംബങ്ങളെ ദാരിദ്രത്തിൽ നിന്ന് കരകയറ്റും
∙ 60,000 വിദ്യാർഥികൾക്ക് ക്യാംപസ് പ്ലെയ്സ്മെന്റ്
∙ കിടപ്പുരോഗികൾക്ക് സമ്പൂർണ സർക്കാർ പരിരക്ഷ
∙ വ്യവസായ ടൗൺഷിപ്പ് അതോറിറ്റിക്ക് രൂപം നൽകും
∙ കേവല ദാരിദ്ര്യം നിർമാർ‌ജനം ചെയ്യും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img