07:56pm 08 September 2026
NEWS
ചെങ്ങന്നൂർ നഗരസഭാ യുഡിഎഫ് ഭരണത്തിനെതിരെ എൽഡിഎഫ് ജനകീയ കുറ്റപത്രം; എൽഡിഎഫ് നേതൃത്വത്തിൽ ജനകീയ വിചാരണ ജാഥ നടത്തും
20/10/2025  07:45 PM IST
nila
ചെങ്ങന്നൂർ നഗരസഭാ യുഡിഎഫ് ഭരണത്തിനെതിരെ എൽഡിഎഫ് ജനകീയ കുറ്റപത്രം; എൽഡിഎഫ്  നേതൃത്വത്തിൽ ജനകീയ വിചാരണ ജാഥ നടത്തും

​ചെങ്ങന്നൂർ: യുഡിഫ് നേതൃത്വത്തിലുള്ള ചെങ്ങന്നൂർ നഗരസഭ ഭരണസമിതിയുടെ കെടുകാര്യസ്ഥതയും അഴിമതിയും ജനദ്രോഹ നടപടികളും തുറന്നുകാട്ടുന്ന ജനകീയ കുറ്റപത്രം പുറത്തിറക്കിയതായി എൽഡിഎഫ് നഗരസഭ കമ്മിറ്റി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിലവിലുള്ള ഭരണസമിതി അധികാരത്തിലെത്തിയ ശേഷം നടത്തിയ ഭരണപരമായ വീഴ്ചകളും വികസന മുരടിപ്പും , അഴിമതിയും കെടുകാര്യസ്ഥതയും അക്കമിട്ട് നിരത്തുന്നതാണ് കുറ്റപത്രം.

​ സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന വികസന പ്രവർത്തനങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന  ചെങ്ങന്നൂർ മണ്ഡലത്തിൽ, ഈ പ്രവർത്തനങ്ങൾക്ക് ചെങ്ങന്നൂർ നഗരസഭ ഒഴികെയുള്ള എല്ലാ തദ്ദേശസ്ഥാപനങ്ങളും കലവറ ഇല്ലാത്ത പിന്തുണയാണ് മന്ത്രി സജി ചെറിയാന് നൽകി വരുന്നത്. എന്നാൽ ചെങ്ങന്നൂർ നഗരസഭ പ്രദേശത്ത് നടപ്പിലാക്കുന്ന പദ്ധതികൾക്ക് ഒന്നാകെ തടസ്സം നിൽക്കാനോ കാലതാമസം വരുത്തി ഇല്ലായ്‌മ ചെയ്യുന്നതിനുമാണ്  നഗരസഭാ ഭരണം ശ്രമിച്ചിട്ടുള്ളത്.

.
നഗരസഭയുടെ അധീനതയിലുള്ള മുഴുവൻ റോഡുകളും സഞ്ചാരയോഗ്യമല്ലാതായിട്ട് നാളുകളായി.

സംസ്ഥാന സർക്കാരിൻ്റെ സമ്പൂർണ്ണ കുടിവെള്ള പദ്ധതി മണ്‌ഡലത്തിലാകെ ദ്രുതഗതിയിൽ പുരോഗമിക്കുമ്പോഴും അതിൻ്റെ പ്രവർത്തനങ്ങളെ കണ്ണിൽ ചോരയില്ലാതെ തടസ്സപ്പെടുത്തുകയാണ് നഗരസഭയിലെ യുഡിഎഫിൻ്റെയും ബിജെപിയുടെയും കൗൺസിലർമാർ.

പാണ്ഡവൻപാറ, നൂറ്റവൻപാറ, ചെട്ടി യാൻമോടി, പുലിക്കുന്ന്, അങ്ങാടിക്കൽ മല, ക്രിസ്ത്യൻ കോളേജ് പ്രദേശത്തെ ജനങ്ങൾ കുടിവെള്ളത്തിനു വേണ്ടി എന്തുചെയ്യണമെന്ന് നഗരസഭ വ്യക്തമാക്കണം.
 ജൈവമാലിന്യം സംസ്ക്കരിക്കുന്നതിനുള്ള യാതൊരു സംവിധാനവും  നഗരസഭയിൽ ഇല്ല.
പെരുങ്കുളം പാടത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള 
സ്റ്റേഡിയം നിർമ്മാണം ആരംഭിച്ചതു മുതൽ അവിടെ തള്ളാൻ കഴിയാത്ത ലോഡ് കണക്കിന് മാലിന്യങ്ങൾ ഇപ്പോൾ നഗരസഭാ ആഫീസ് പരിസരത്തും പൊതു ഇടങ്ങളിലും കൂടാതെ റോഡുകളുടെയും ജലാശയ ങ്ങളുടെയും പരിസരങ്ങളിലും തള്ളുകയാണ്. ഇതു മൂലം മഴക്കാലത്ത് സാംക്രമികരോഗങ്ങൾ പടരുന്നു. . പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതു മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ വേറെയും. തെരുവുനായ്ക്കളുടെ വർദ്ധനവിനും ഇതു കാരണമാകുന്നു.
നഗരസഭയുടെ കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഉന്നമനത്തിനായി യാതൊരു ഇടപെടലും ഉണ്ടാകുന്നില്ല.
സർക്കാർ പദ്ധതികൾ നടപ്പിലാക്കാതെ കാർഷിക മേഖലയെ പൂർണ്ണമായി
തകർത്തു. 
തകർന്ന് തരിപ്പണമായ ചെങ്ങന്നൂരിൻ്റെ ആരോഗ്യമേഖല ആധുനിക നിലവാരത്തിലേക്കുയർത്താൻ മന്ത്രി  സജിചെറിയാന്റെ  നേതൃത്വത്തിൽ നടത്തുന്ന പദ്ധതികൾക്ക്
 പരമാവധി തടസ്സങ്ങൾ കൊണ്ടു വരാനാണ് നഗരസഭ ശ്രമിച്ചത്. 200 കോടിയുടെ ആധുനിക മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി നിർമ്മാണം ആരംഭിച്ച ഘട്ടത്തിൽ താൽക്കാലിക സംവിധാനത്തിനായി ഒഴിഞ്ഞുകിടന്ന സ്‌കൂൾ കെട്ടിടം ഉപയോഗിക്കാൻ പോലും തടസ്സം നിൽക്കുകയാണ് നഗരസഭചെയ്‌തത്. മാത്രമല്ല യുഡിഎഫിൻ്റെ നേതൃത്വത്തിൽ ഇതിനെതിരെ പ്രക്ഷോഭവും സംഘടിപ്പിച്ചു.

പട്ടികവിഭാഗ ക്ഷേമപ്രവർത്തനങ്ങൾക്ക് സംസ്ഥാനസർക്കാർ അനുവദിച്ച
ഫണ്ടിൽ നിന്നും കോടികൾ ലാപ്‌സാക്കി.
 കഴിഞ്ഞ അഞ്ചുവർഷവും സംസ്ഥാന സർക്കാർ അനുവദിച്ച തുകയുടെ 80 ശതമാനവും ലാപ്സാക്കിയ നഗരസഭ ചെങ്ങന്നൂരിൽ അല്ലാതെ വേറെവിടെയും ഇല്ല. 

 ടൗൺ മാസ്റ്റർ പ്ലാൻ 2021-41 പദ്ധതിയിൽ നഗരസഭയിലെ കുറെയ ധികം വാർഡുകൾ ദുരന്തബാധിത പ്രദേശങ്ങമാകുന്നതിന് കാരണക്കാരായ നഗരസഭ മറു പടി പറയേണ്ടതാണ്
പൊതു ശ്മശാനം, ടൗൺ ഹാൾ,
വിനോദ-വിശ്രമകേന്ദ്ര, വഴിയോര വിശ്രമ കേന്ദ്രം, വാഹന പാർക്കിങ് എന്നിവ  ഇല്ലാത്ത സംസ്ഥാനത്തെ ഏക നഗരസഭയാണ് ചെങ്ങന്നൂരിലേത്.

ചെങ്ങന്നൂരിൻ്റെ കായിക മുന്നേറ്റത്തിന് കുതിപ്പേകുന്ന 100 കോടി രൂപ ചിലവഴിച്ചു അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം നിർമ്മാണത്തിന് നഗരസഭ തടസ്സം സൃഷ്‌ടിച്ചു, 
ഇത്തരം വികസനപദ്ധതികൾ നാടിൻ്റെ പുരോഗതിക്ക് ആവശ്യമെന്ന് കാഴ്ചപ്പാടുള്ള ഭരണസംവിധാനം ആണ് ഉണ്ടായിരുന്നതെങ്കിൽ അഞ്ചു വർഷങ്ങൾക്ക് മുൻപേ  സ്റ്റേഡിയം ചെങ്ങന്നൂരിൽ യാഥാർത്ഥ്യമാകുമാ യിരുന്നു. 

വസ്‌തുവാങ്ങി വീട് വെക്കാനുള്ള ഒരു കോടി രൂപയോളം ലാപ്സാക്കിയ നഗരസഭയാണ് ചെങ്ങന്നൂർ

വരട്ടാറിന് ചരമഗീതം എഴുതിയവർ നദിയെ പുനരുജ്ജീവിക്കാനുള്ള സംസ്ഥാന സർക്കാർ ശ്രമങ്ങളെയും തടസ്സപ്പെടുത്തുന്നു
ആവശ്യത്തിന് തെരുവ് വിളക്കുകൾ സ്ഥാപിക്കാതെ സമ്പൂർണ്ണ ഇരുട്ട് നഗരമായി ചെങ്ങന്നൂരിനെ മാറ്റി.

ചെങ്ങന്നൂർ നഗരസഭാ പ്രദേശത്തെ പൈത്യക സ്മാരകങ്ങളെ പരിഗണിക്കാനും സഹായിക്കാനും 
 നഗരസഭ തയ്യാറാകുന്നില്ല

അപകടാവസ്ഥയിലായ നഗരസഭ കെട്ടിടത്തിൽ നിന്നും ഓഫീസ് പ്രവർത്തനം ഇനിയും മാറ്റുന്നില്ല.

നഗരത്തിലെ വ്യാപാരികളോട് ഈ നഗരസഭയുടെ നിലപാടുകൾ മൂലം നഗരത്തിൽ കച്ചവടസ്ഥാപനങ്ങൾ കുറയുന്നു

പ്രശസ്തമായ ശാസ്‌താംപുറം ചന്തയുടെ ദുർഗതി മനസ്സിലാക്കിയ  മന്ത്രി സജി ചെറിയാൻ മുൻകൈ എടുത്ത് അഞ്ചു കോടിയുടെ ആധുനിക മാർക്കറ്റ് കോംപ്ലക്‌സ് നിർമാമം ആരംഭിച്ചു.

മാർക്കറ്റ് നിർമ്മാണം ആരംഭിച്ച നാൾ മുതൽ വ്യാപാരം നടഷ്‌ടപ്പെട്ട വ്യാപാരികളെ താൽക്കാലികമായി പുനരധിവസിപ്പിക്കാനോ സഹായം നൽകാനോ നഗരസഭ ശ്രമിക്കുന്നില്ല
.
ശബരിമല തീർത്ഥാടകർക്ക് സൗകര്യം ഒരുക്കാൻ സംസ്ഥാന സർക്കാർ അനുവദിച്ച ഫണ്ട് ലാപ്‌സാക്കുന്നു

നഗരസഭ ഭരണത്തിനെതിരായ ജനവികാരം നഗരസഭയുടെ ശ്രദ്ധയിൽ എത്തിക്കുന്നതിനും കുറ്റപത്രത്തിലെ വിഷയങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനുമായി എൽഡിഎഫ് നഗരസഭാ സമിതി ജനകീയ വിചാരണ ജാഥ നവംബർ ആദ്യ വാരം
 സംഘടിപ്പിക്കും.

നഗരസഭയിലെ മുഴുവൻ വാർഡുകളിലെയും ജനങ്ങളെ അണിനിരത്തിക്കൊണ്ട്, ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും എതിരെ ശക്തമായ പ്രക്ഷോഭം തുടരുമെന്നും
തദ്ദേശ സ്വയംഭരണ ഓംബുഡ്‌സ്‌മാൻ വിചാരണ നേരിടുന്ന യുഡിഎഫ് നഗരസഭാഅംഗങ്ങൾ അടിയന്തിരമായി രാജിവയ്ക്കണമെന്നും എൽഡിഎഫ് നേതാക്കളായ
എം കെ മനോജ്,
വി വി അജയൻ,
പി ആർ പ്രദീപ് കുമാർ,
അനസ് പുവാലംപറമ്പിൽ,
ഷാജി പട്ടത്താനം,
വൽസമ്മ ഏബ്രഹാം,
മോഹൻ കൊട്ടാരത്തിൽ,
ടി സി ഉണ്ണി കൃഷ്ണൻ,
പ്രണവം വിജയൻ,
കെ കെ ചന്ദ്രൻ.
വി ജി അജീഷ്,
പി കെ അനിൽകുമാർ,
ജോർജ്
കുട്ടി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.