
ചെങ്ങന്നൂർ: ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ചെങ്ങന്നൂർ വൈഎംസിഎ ഹാളിൽ നടന്ന യോഗം
മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
സിപിഐ മണ്ഡലം സെക്രട്ടറി
ആർ സന്ദീപ് അധ്യക്ഷനായി .
സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തി. ജില്ല സെക്രട്ടറി ആർ നാസർ സ്ഥാനാർത്ഥികളെ ഹാരമണിയിച്ചു സ്വീകരിച്ചു.കേരള കോൺഗ്രസ്,
ഹൈപവർ കമ്മിറ്റിയംഗം ജേക്കബ് തോമസ് അരികുപുറം, ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ്, ഗിരീഷ് ഇലഞ്ഞിമേൽ, പി എം തോമസ്, ആർ രാജേഷ്, പുഷ്പലത മധു, അസ് ലം ഷാ , രാജു താമരവേലിൽ, വത്സമ്മ എബ്രഹാം,
കൺവീനർ എം എച്ച് റഷീദ് സ്വാഗതവും
പി എൻ ശെൽവരാജൻ
എന്നിവർ പ്രസംഗിച്ചു.
വികസന തുടർച്ചയ്ക്ക് ഒരു വോട്ട് - മന്ത്രി സജി ചെറിയാൻ
ചെങ്ങന്നൂർ
എൽഡിഎഫ് സർക്കാരിൻ്റെ കീഴിൽ കഴിഞ്ഞ ഒൻപതു വർഷമായി ചെങ്ങനൂർ നിയോജക മണ്ഡലത്തിൽ നടപ്പാക്കിയ
വികസന പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്ക് വോട്ട് അഭ്യർത്ഥിക്കുന്നതായി മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഒൻപത് വർഷം മുൻപ് അസാധ്യമെന്ന കരുതിയ വികസനങ്ങളെല്ലാം തദ്ദേശ സ്വയംഭരണ സ്ഥപനങ്ങൾ വഴി സാധ്യമാക്കി,
ചെങ്ങന്നുർ സമൃദ്ധി പദ്ധതിയിലൂടെ തരിശ് ഒഴിവാക്കി 95 ശതമാനം നെൽകൃഷി ചെയ്യുന്ന മണ്ഡലമായി ചെങ്ങന്നൂർ മാറി.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയവും, ജില്ല ആശുപത്രിയും, സമ്പൂർണ്ണ കുടിവെളള പദ്ധതിയും ഉൾപ്പെടെ കോടിക്കണക്കിനു രൂപ വി കസന പദ്ധതി കൾ യാഥാർത്ഥ്യമാകുന്നു. എന്നാൽ ഇക്കാലയളവിൽ വികസന പദ്ധതികൾക്ക് തടസ്സം നിൽകുന്ന സമീപനമാണ് യുഡിഎഫ് നേതൃത്വത്തിലുള്ള നഗരസഭ സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
എൽഡിഎഫ് സർക്കാർ നൽകിയിട്ടുള്ള വാഗ്ദാനങ്ങൾ പൂർത്തികരിച്ചിട്ടുണ്ടെന്നും
ഇതുപോലെ വികസന മുന്നേറ്റം ഉണ്ടായ മറ്റൊരു കാലഘട്ടം കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും സിപിഐ എം ജില്ല സെക്രട്ടറി ആർ നാസർ പറഞ്ഞു.











