
ദോഹ: മലബാർ അടുക്കള ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ലയം Season 2’ പരിപാടി Swaad Swaad റെസ്റ്റോറന്റിൽ വിവിധ കലാപരിപാടികളോടെ ശ്രദ്ധേയമായി. രുചിക്കൂട്ടുകൾക്കപ്പുറം സൗഹൃദവും സ്നേഹവും പങ്കിടുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ സംഗമം വനിതകളുടെ സജീവ പങ്കാളിത്തത്തോടെ ഉത്സാഹഭരിതമായി നടന്നു.ജോലിയും മറ്റ് തിരക്കുകളും നിറഞ്ഞ പ്രവാസ ജീവിതത്തിനിടയിൽ വനിതകൾക്ക് ഒരുമിച്ചു കൂടിച്ചേരാനും പഴയ കാലത്തെ മധുര ഓർമ്മകൾ പങ്കിടാനുമുള്ള വേദിയായി ‘ലയം’ മാറി. സംഗീതം, വിനോദപരിപാടികൾ, വിവിധ കലാപ്രകടനങ്ങൾ എന്നിവ പരിപാടിക്ക് നിറം പകർന്നു.
പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ അംഗങ്ങൾക്കും സംഘാടകർ നന്ദി അറിയിച്ചു. മലബാർ അടുക്കളയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ചെയർമാൻ മുഹമ്മദ് അലി ചാക്കോത്ത്‌നെ പ്രത്യേകമായി അനുസ്മരിച്ചു.
മലബാർ അടുക്കള qatar ചാപ്റ്റർ അഡ്മിൻസ് ഷഹാനഇലിയാസ്, നസീഹ മജീദ്, സുമയ്യതസീൻ, നുസ്രത്നജീബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.











