08:43am 18 March 2025
NEWS
അഭിഭാഷകർ ബിജെപിയിൽ ചേർന്നു
13/06/2024  09:03 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
അഭിഭാഷകർ ബിജെപിയിൽ ചേർന്നു

കൊച്ചി- കേരളാ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകരായ അഡ്വ. വിവേക് വി. കണ്ണേങ്കരി, അഡ്വ. അഖിൽ ഭാസ്കർ, അഡ്വ. അലക്സ് ജോർജ്, അഡ്വ. ബിന്നി കമൽ, അഡ്വ. ഗോപകുമാർ എന്നിവർ ബിജെപിയിൽ അംഗത്വമെടുത്തു.
ബിജെ പി ജില്ലാ ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു ഷാൾ അണിയിച്ചു സ്വീകരിച്ചു. ബി ജെ പി ജില്ലാ ജന. സെക്രട്ടറി എസ്. സജി ആമുഖ പ്രഭാഷണവും 
അഭിഭാഷക സെൽ സംസ്ഥാന  കൺവീനർ അഡ്വ. പി. കൃഷ്ണദാസ് മുഖ്യപ്രഭാഷണവും നടത്തി.
ജില്ലാ കൺവീനർ അഡ്വ. സിനുലാൽ. അഡ്വ. സുരേഷ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img img