11:10pm 15 September 2026
NEWS
അഭിഭാഷകൻ – നിയമത്തിന്റെയും നീതിയുടെയും ജാഗരൂകനായ സേവകൻ
14/05/2025  09:38 PM IST
സുരേഷ് വണ്ടന്നൂർ
അഭിഭാഷകൻ – നിയമത്തിന്റെയും നീതിയുടെയും ജാഗരൂകനായ സേവകൻ

അഭിഭാഷകൻ  ഒരേ സമയം പല ദൗത്യങ്ങളും നിറവേറ്റുന്ന വ്യക്തിയാണ്—തൻ്റെ കക്ഷിയുടെ പ്രതിനിധി, നിയമവ്യവസ്ഥയുടെ പ്രവർത്തനശേഷിയുള്ള ഉദ്യോഗസ്ഥൻ, നീതിയുടെ കാവൽക്കാരൻ എന്ന നിലയിലും പൊതുപൗരനായും വ്യക്തമായ ഉത്തരവാദിത്തങ്ങൾഅഭിഭാഷകന്റെ മേൽ ചുമത്തപ്പെട്ടിരിക്കുന്നു. അതിനാൽ അഭിഭാഷകത്വം ഒരിക്കലും ഒരു തൊഴിൽമാത്രമായി ചുരുക്കിക്കളയരുത്.

ഒരു അഭിഭാഷകന്റെ പെരുമാറ്റം—വ്യക്തിപരമായതോ പ്രൊഫഷണലായതോ ആയാലും—നിയമത്തിന്റെയും അർഹതയുടെയും മാനദണ്ഡങ്ങളോടൊപ്പം സാദ്ധ്യതയേറിയ യുക്തിയോടും മെച്ചപ്പെട്ട ന്യായബോധത്തോടും കൂടിയിരിക്കണം. നിയമനടപടികൾ മറ്റുള്ളവരെ ഉപദ്രവിക്കാനോ ഭീഷണിപ്പെടുത്താനോ ഉപയോഗിക്കുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്. അതുപോലെ, ജഡ്ജിമാരോടും മറ്റ് അഭിഭാഷകരോടും പൊതു ഉദ്യോഗസ്ഥരോടും, സഹ അഭിഭാഷകരോടും ബഹുമാനം പുലർത്തുക അഭിഭാഷകന്റെ അവകാശമല്ല, കടമയാണ്.


നിയമത്തിന്റെ സാക്ഷാത്കാരത്തിനും നിയമവാഴ്ചയിലേക്കുള്ള വിശ്വാസത്തിനും ഒരു അഭിഭാഷകന്റെ സാമൂഹിക പങ്ക് അത്യന്തം സുപ്രധാനമാണ്. നിയമ വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്താനും, നിയമപരിഷ്കരണത്തിനായി അറിവ് പ്രയോജനപ്പെടുത്താനും അഭിഭാഷകൻ സജ്ജനാകണം. അദ്ദേഹം മാത്രം ആകണം ജനങ്ങളുടെ നിയമാവകാശങ്ങൾക്കായുള്ള ശബ്ദവും പ്രതിനിധിയുമാകുന്നത്.

ഇവിടെയാണെങ്കിൽ നമ്മുടെ മനസ്സിൽ സങ്കടം നിറയ്ക്കുന്ന യാഥാർത്ഥ്യം കടന്നുവരുന്നത്. അഭിഭാഷകത്വം ഇന്ന് ചുരുങ്ങി പോകുന്നത് താത്കാലിക രാഷ്ട്രീയ/കക്ഷി സ്വാധീനത്തിന്റെയും അധികാര മോഹത്തിന്റെയും വേട്ടയായിക്കൊണ്ടാണ്. ചില അഭിഭാഷകർക്ക് എതിരായുള്ള അച്ചടക്ക നടപടികൾ ബാർ കൗൺസിലുകളിൽ വീണ്ടും വീണ്ടും പ്രത്യക്ഷമാകുന്നു. പണ്ട് അഭിമാനത്തോടെ സമൂഹം നോക്കി നിന്ന പ്രൊഫഷൻ, ചിലരുടെ അപചാരത്തിന്റെ പേരിൽ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.ഇതിനുള്ള ഏറ്റവും പോരായ്മയുള്ള ഉദാഹരണമാണ് അടുത്തിടെ വഞ്ചിയൂരിൽ നടന്ന സംഭവം. വനിതാ അഭിഭാഷകയെ അവരുടെ സഹപ്രവർത്തകനായ സീനിയർ അഭിഭാഷകൻ മർദ്ദിച്ചുവെന്ന പരാതി, അഭിഭാഷക സമൂഹത്തെ തന്നെ ലജ്ജിപ്പിക്കുകയാണ്. അഭിഭാഷകവൃത്തിയിൽ ലിംഗവിവേചനവും അധികാര ദുരുപയോഗവും അതിലവധികം അപകടകരമായ വിപത്തുകളാണ്. ഈ സംഭവങ്ങൾ പ്രൊഫഷന്റെ അന്തസ്സിനും പൊതുസമൂഹത്തിലെ വിശ്വാസത്തിനും കനത്ത ദോഷം വരുത്തുന്നു.

മഹാത്മാ ഗാന്ധിജി, ബ്രിട്ടീഷ് കോടതികളിൽ അഭിഭാഷകനായി പ്രവർത്തിച്ചിരുന്നെങ്കിലും, തൻ്റെ ആത്മവിശ്വാസം, നീതി, സമൂഹനന്മ എന്നിവയെ മുൻനിർത്തി ആ പദവിയിൽ നിന്നും വിട്ടുനിന്നു സ്വാതന്ത്ര്യ സമരത്തിലേക്ക് ചുവടുവെച്ചതും, അത് അദ്ദേഹത്തിന്റെ ദേശസ്നേഹ പ്രതീകമായി മാറിയതുമാണ് ഇന്നും നമുക്ക് ഉത്തേജനമാണ്.

അഭിഭാഷകൻ ഏകദേശം മതമെന്നും വിലമതിക്കാവുന്ന പ്രൊഫഷൻ എന്നും പറഞ്ഞു കൊണ്ടിരുന്നത് വെറും ശബ്ദമാകാതിരിക്കേണ്ടതിനായി ഓരോ അഭിഭാഷകനും introspection ചെയ്യേണ്ട അവസ്ഥയിലാണ്. The lawyer’s  profession’ is a noble profession എന്ന് ഓരോ അഭിഭാഷകനും മനസ്സിലാക്കണം.

ഇന്ത്യൻ തെളിവ് നിയമം പൊതുവിൽ അടിത്തറയാക്കിയ Sir James Stephen എഴുതിയ Section 126 അനുസരിച്ച്, കക്ഷി-അഭിഭാഷകൻ ബന്ധം വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അതുകൊണ്ട് ഈ ബന്ധത്തിന്റെ വിശുദ്ധത കാക്കുകയും, അഭിഭാഷകൻ സഭ്യനും നിയമപരമായും ഉയർന്ന നിലപാടുള്ളവനായി നിലനിൽക്കുകയും ചെയ്യണം.അഭിഭാഷകൻ കോടതി ഓഫീസറാണ്. അദ്ദേഹം ഇല്ലെങ്കിൽ കോടതികൾ സജീവമായി മുന്നോട്ടുപോകാൻ ബുദ്ധിമുട്ടുള്ളതിനാൽ, അഭിഭാഷകത്വം പരിരക്ഷിക്കപ്പെടേണ്ടത് രാജ്യതലത്തിലുള്ള ചിന്തയിലേക്കെത്തിക്കേണ്ട വിഷയമാണ്.
അഭിഭാഷകത്വം ഒരു ജോലിയല്ല. അത് ഒരു സമർപ്പണമാണ്. അതിൻറെ പെരുമാറ്റചട്ടങ്ങളും നന്മയും നിലനിൽക്കുക തന്നെ വേണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img