09:53am 18 September 2026
NEWS
കക്ഷിയുടെ അറിവില്ലാതെ സത്യവാങ്മൂലം നൽകാൻ അഭിഭാഷകന് അധികാരമില്ല; കേരള ഹൈക്കോടതി
18/09/2026  08:28 AM IST
നിയമകാര്യ ലേഖകൻ
കക്ഷിയുടെ അറിവില്ലാതെ സത്യവാങ്മൂലം നൽകാൻ അഭിഭാഷകന് അധികാരമില്ല; കേരള ഹൈക്കോടതി

കൊച്ചി: സിവിൽ കേസിൽ കക്ഷികൾക്ക് വേണ്ടി രേഖകൾ ഹാജരാക്കുന്നതിനായി അഭിഭാഷകർ നേരിട്ട് സത്യവാങ്മൂലം (Affidavit) നൽകുന്നത് നിയമവിരുദ്ധമാണെന്ന് കേരള ഹൈക്കോടതി. സ്വന്തം കക്ഷിയുടെ വ്യക്തിഗത അറിവിലുള്ള കാര്യങ്ങളിൽ അല്ലാതെ, വക്കീലന്മാർക്ക് ഇത്തരത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ അധികാരമില്ലെന്ന് ജസ്റ്റിസ് ഈശ്വരൻ എസ് വ്യക്തമാAക്കി. ബാലൻ ആൻഡ് അർ. v. പരമേശ്വരൻ ആൻഡ് ഓർ. കേസ് പരിഗണിച്ചപ്പോഴാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.
​കേസിന്റെ പശ്ചാത്തലം:
​ഒരു സ്വത്ത് തർക്കേ കേസിൽ, വാദിയുടെ അഭിഭാഷകൻ തന്നെ നേരിട്ട് സത്യവാങ്മൂലം ഒപ്പിട്ട് ചില രേഖകൾ കോടതിയിൽ ഹാജരാക്കുകയായിരുന്നു. രേഖകളുടെ സ്വീകാര്യത പിന്നീട് പരിശോധിക്കാമെന്ന് പറഞ്ഞ് വിചാരണക്കോടതി ഇത് അംഗീകരിക്കുകയും ചെയ്തു. ഈ ഉത്തരവിനെതിരെയാണ് ഹൈക്കോടതിയിൽ ഹർജി എത്തിയത്.
​രേഖകൾ ഹാജരാക്കാൻ വാദിക്ക് നിയമപരമായി അവകാശമുണ്ടെങ്കിലും, അതിനുള്ള അപേക്ഷയ്ക്കൊപ്പം കക്ഷി തന്നെ ഒപ്പിട്ട സത്യവാങ്മൂലമാണ് നൽകേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി.
​കോടതിയുടെ നിരീക്ഷണങ്ങൾ:
​അഭിഭാഷകന്റെ അധികാരപരിധി: അഡ്വക്കേറ്റ്സ് ആക്ട് അനുസരിച്ച് കക്ഷിക്ക് വേണ്ടി രേഖകൾ ഹാജരാക്കുമ്പോൾ, അതിനുള്ള സത്യവാങ്മൂലത്തിൽ ഒപ്പിടാൻ അഭിഭാഷകന് അധികാരമില്ല.
​വ്യക്തിപരമായ അറിവ്: അഭിഭാഷകന്റെ വ്യക്തിപരമായ അറിവിലുള്ള കാര്യങ്ങളിൽ (ഉദാഹരണത്തിന്: അപ്പീലുകളിലെ താമസം ഒഴിവാക്കാനുള്ള അപേക്ഷ - Condonation of delay) മാത്രമേ അഭിഭാഷകർക്ക് സത്യവാങ്മൂലം നൽകാൻ കഴിയൂ എന്ന് മുൻകാല വിധികളും (അബ്ദുൾ കരീം v. കേരള സർക്കാർ) കോടതി ഓർമ്മിപ്പിച്ചു. കക്ഷിയുടെ സ്വകാര്യ വിവരങ്ങളും രേഖകളും സംബന്ധിച്ച കാര്യങ്ങളിൽ വക്കീൽ സത്യവാങ്മൂലം നൽകുന്നത് അംഗീകരിക്കാനാകില്ല.വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി, കക്ഷികൾക്ക് സ്വന്തം സത്യവാങ്മൂലത്തോടെ പുതിയ അപേക്ഷയുമായി കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img