NEWS
നിയമവിദ്യാർത്ഥിനി കോളേജ് ക്യാമ്പസിനുള്ളിൽ കൂട്ടബലാത്സംഗത്തിനിരയായി
27/06/2025 03:35 PM IST
nila

നിയമവിദ്യാർത്ഥിനി കോളേജ് ക്യാമ്പസിനുള്ളിൽ കൂട്ടബലാത്സംഗത്തിനിരയായി. പശ്ചിമബംഗാളിലെ കൊൽക്കത്തയ്ക്ക് സമീപം കസ്ബയിലാണ് സംഭവം. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. രണ്ടു വിദ്യാർത്ഥികളും കോളജിലെ ഒരു ജീവനക്കാരനുമാണ് അറസ്റ്റിലായത്. ബുധനാഴ്ച്ച രാത്രിയിലാണ് പെൺകുട്ടിയെ കോളജിനുള്ളിൽ വെച്ച് സംഘം ബലാത്സംഗം ചെയ്തത്.
ബുധനാഴ്ച രാത്രി ഏഴരയ്ക്കും 8.50-നും ഇടയിലായിരുന്നു അതിക്രമം നടന്നത്. വ്യാഴാഴ്ച്ച മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്തു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











