10:53am 06 September 2026
NEWS
വഞ്ചിയൂരില്‍ സീനിയർ അഭിഭാഷകനില്‍ നിന്ന് ക്രൂരമർദനമേറ്റ അഡ്വ. ശ്യാമിലിയെ നേരില്‍ കണ്ട് നിയമമന്ത്രി പി.രാജീവ്
14/05/2025  06:57 PM IST
സണ്ണി ലുക്കോസ്
വഞ്ചിയൂരില്‍ സീനിയർ അഭിഭാഷകനില്‍ നിന്ന് ക്രൂരമർദനമേറ്റ അഡ്വ. ശ്യാമിലിയെ നേരില്‍ കണ്ട് നിയമമന്ത്രി പി.രാജീവ്

വഞ്ചിയൂർ : വിഷയം ബാർ കൗണ്‍സിലിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അഭിഭാഷകനായ ബെയ്‌ലിൻ ദാസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ബാർ കൗണ്‍സിലിനോട് സർക്കാർ ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. വഞ്ചിയൂരിലെത്തി അഭിഭാഷകയെ സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

നമ്മുടെ നാട്ടില്‍ ഇങ്ങനെയൊന്നും സംഭവിക്കാൻ പാടില്ലാത്തതാണെന്നും ജൂനിയർ അഭിഭാഷർക്കൊപ്പം നില്‍ക്കുന്ന സർക്കാരാണിതെന്നും മന്ത്രി പറഞ്ഞു. വളരെ ഗൗരവമായി തന്നെ സർക്കാർ വിഷയത്തെ കാണുന്നു. കുറ്റവാളിയെ പിടികൂടുന്നതിന് ആവശ്യമായ നടപടി പൊലീസ് സ്വീകരിക്കും. മറ്റു നടപടികള്‍ ബന്ധപ്പെട്ട സംവിധാനങ്ങളിലൂടെ സ്വീകരിക്കാൻ സർക്കാർ കൃത്യമായി ഇടപെടും, മന്ത്രി പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img