05:38am 12 November 2026
NEWS
ലത്തീൻ കത്തോലിക്കാ ദിനം ആചരിച്ചു ലത്തീൻസഭ
15/12/2025  04:01 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലത്തീൻ കത്തോലിക്കാ ദിനം ആചരിച്ചു ലത്തീൻസഭ
HIGHLIGHTS

ലത്തീൻ കത്തോലിക്കാ ദിനത്തിന്റെ ഭാഗമായി ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കെആർഎൽസിസി പതാക ഉയർത്തുന്നു. ബിജു ജോസി, ബിഷപ്പ് ആന്റണി വാലുങ്കൽ, ജോസഫ് ജൂഡ് , ഷെറി ജെ. തോമസ്, ഫാ. ജീജു അറക്കത്തറ തുടങ്ങിയവർ സമീപം

കേരള ലത്തീൻ കത്തോലിക്ക ഇടവകകളിൽ ലത്തീൻ കത്തോലിക്കാ ദിനം ആചരിച്ചു.ലത്തീൻ കത്തോലിക്കരുടെ ഉന്നതനയ രൂപീകരണ ഏകോപന സമിതിയായ കെആർഎൽ സിസിയുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.രാവിലെ വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിൽ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പതാക ഉയർത്തി. ബിഷപ്പ് ഡോ. ആന്റണി വാലുങ്കൽ, കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഫാ. ജിജു അറക്കത്തറ, കെഎൽസിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി, മോൺ. മാത്യു കല്ലിങ്കൽ, ഷാജി ജോർജ്, അഡ്വ. ജസ്റ്റിൻ കരിപ്പാട്ട്, ഫാ. എബിജീൻ അറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img