04:09am 20 October 2026
NEWS
ലതികാശാലിനിയുടെ തന്റേടി പ്രകാശനം ചെയ്തു
03/02/2025  01:27 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ലതികാശാലിനിയുടെ  തന്റേടി പ്രകാശനം ചെയ്തു
HIGHLIGHTS

അധ്യാപികയും പ്രഭാഷകയുമായ ലതികാശാലിനിയുടെ  കവിതാസമാഹാരം "തന്റേടി" യുടെ പ്രകാശനം സാഹിത്യകാരി  ശ്രീകുമാരി രാമചന്ദ്രൻ എഴുത്തുകാരി തനൂജ ഭട്ടതിരിക്ക് നൽകി നിർവഹിക്കുന്നു

കൊച്ചി : അധ്യാപികയും പ്രഭാഷകയുമായ ലതികാശാലിനിയുടെ  കവിതാസമാഹാരം "തന്റേടി" പ്രകാശനം ചെയ്തു. .എറണാകുളം പബ്ലിക് ലൈബ്രറി അങ്കണത്തിൽ നടന്ന ചടങ്ങിൽ സാഹിത്യകാരി  ശ്രീകുമാരി രാമചന്ദ്രൻ എഴുത്തുകാരി തനൂജ ഭട്ടതിരിക്ക് നൽകി പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ കേരള സാഹിത്യവേദി പ്രസിഡന്റ് ജി കെ പിള്ള തേക്കേടത്ത് അധ്യക്ഷത വഹിച്ചു. സാഹിത്യകാരനും അധ്യാപകനുമായ ഡോ  സി വി സാബുജി പുസ്തക പരിചയം നടത്തി. എഴുത്തുകാരായ ശ്രീകല മോഹൻദാസ്, ഷാജി ഇടപ്പള്ളി, പ്രശാന്ത് വിസ്മയ, ശ്രീദേവി തമ്പി, ശിവഗോവിന്ദൻ , രജനി ഗിരിജാവല്ലഭൻ എന്നിവർ പ്രസംഗിച്ചു. ഡോ   ശാലിനി പി  പ്രതിസ്പന്ദം  നടത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img