06:39am 11 November 2026
NEWS
കൊച്ചിയിൽ യുവതി സൈബർ തട്ടിപ്പിനിരയായി
07/09/2025  08:08 PM IST
nila
കൊച്ചിയിൽ യുവതി സൈബർ തട്ടിപ്പിനിരയായി

കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്. ഫോർട്ട്കൊച്ചി സ്വദേശിനിയായ 43 വയസ്സുകാരിയെ കബളിപ്പിച്ച് 95,000 രൂപയാണ് സൈബർ തട്ടിപ്പുസംഘം കൈക്കലാക്കിയത്. വാട്സാപ് വഴി ലിങ്ക് അയച്ചു നൽകി യുവതിയുടെ ഫോണിന്റെ നിയന്ത്രണം സ്വന്തമാക്കിയാണ് ഇവരുടെ അക്കൗണ്ടിൽനിന്നു പണം കവർന്നത്. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി. വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ വീട്ടമ്മയിൽനിന്ന് 2.88 കോടി രൂപ തട്ടിയെടുത്തതിനു പിന്നാലെയാണ് ഫോർട്ട് കൊച്ചി സ്വദേശിനിയും സൈബർ തട്ടിപ്പിനിരയായെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. മട്ടാഞ്ചേരി ആനവാതിൽ സ്വദേശിയായ 59കാരിയുടെ 2.88 കോടി രൂപയാണ് സൈബർ തട്ടിപ്പുസംഘം കൈക്കലാക്കിയത്.  

കഴിഞ്ഞ മാസം 18നാണ് ഫോർട്ട്കൊച്ചി സ്വദേശിനി തട്ടിപ്പിനിരയായത്. ഒരു എഫ്എം റേഡിയോയുടെ കസ്റ്റമർ കെയർ വിഭാഗത്തിൽ നിന്നാണെന്ന് പറഞ്ഞ് യുവതിക്ക് വാട്സാപ്പിലേക്കു കോൾ വന്നു. പിന്നാലെ ഒരു ലിങ്കും അയച്ചു നൽകി. ഇതിൽ ക്ലിക്ക് ചെയ്തതോടെ യുവതിയുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർ കരസ്ഥമാക്കുകയും അതുവഴി അക്കൗണ്ടിൽ നിന്ന് 95,000 രൂപ അപഹരിക്കുകയും ചെയ്തെന്ന് എഫ്ഐആറിൽ പറയുന്നു. ഇന്നലെയാണ് കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img