
തിരുവനന്തപുരം: അര്‍ബുദ രോഗികള്‍ക്കായി ജീവിതം മാറ്റിവെച്ച ജീവകാരുണ്യ പ്രവര്‍ത്തക ലത അനൂപിന് ആതുര സേവന രംഗത്തെ മികച്ച സാമൂഹിക പ്രവര്‍ത്തനത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. കേന്ദ്രമാനവിക ധന മന്ത്രാലയത്തിനു കീഴിലെ ദേശീയ വികസന ഏജന്‍സിയുടെ ഭാരത് സേവക് സമാജത്തിന്‌റേതാണ് പുരസ്‌കാരം.തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തിനു സമീപത്തെ സദ്ഭാവന ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഭാരത് സേവക് സമാജ് ദേശീയ ചെയര്‍മാന്‍ ഡോ.ബി.എസ്. ബാലചന്ദ്രന്‍ അവാര്‍ഡും പ്രശംസ പത്രവും സമ്മാനിക്കും. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അര്‍ബുദ രോഗികള്‍ക്ക് ആവശ്യമായ ആഹാരവും മരുന്നും വസ്ത്രങ്ങളും നല്‍കുന്ന മൈത്രി എന്ന സന്നദ്ധ സംഘടനയുടെ അമരക്കാരിയാണ് ലത അനൂപ്. രോഗപീഡയിലും അപകടത്തിലും പെട്ട് വരുന്ന അഗതികളായ രോഗികള്‍ക്ക് മാത്രമല്ല അവര്‍ക്കൊപ്പം എത്തുന്ന സഹായിയ്ക്കും ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുന്നതില്‍ മൈത്രിയുടെ പ്രവര്‍ത്തനം ശ്രദ്ധേയമാണ്.തന്‌റെ ജീവിതം മുഴുവന്‍ അര്‍ബുദ രോഗികള്‍ക്കായി മാറ്റി വെച്ച ലത അനൂപ് രോഗികള്‍ക്ക് മാത്രമല്ല അവരുടെ കുടുംബത്തിന്‌റെ വലിയ സാന്ത്വനമാണ്. കേരളത്തിലെ ആയിരകണക്കിന് അര്‍ബുദ രോഗികളുടെ കുടുംബങ്ങള്‍ക്ക് സുപരിചിതയെങ്കിലും ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്തെ അധികമാരും അറിയപ്പെടാത്ത വേറിട്ട മാതൃകയാണ് ലത അനൂപ്.
Photo Courtesy - Google











