05:24am 11 November 2026
NEWS
ഭാഷാപഠനകേന്ദ്രം അധ്യാപകദിനാഘോഷം നടത്തി
03/09/2025  08:18 PM IST
nila
ഭാഷാപഠനകേന്ദ്രം അധ്യാപകദിനാഘോഷം നടത്തി

ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ബോധിനിയിൽ അദ്ധ്യാപകദിനാഘോഷം സംഘടിപ്പിച്ചു. കവി കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. കഴിവുകൾ ഉണർത്തി അറിവും ജീവിതമൂല്യങ്ങളും പകർന്ന് ഭാവി ജീവിതത്തിന് വിദ്യാർഥികളെ സജ്ജമാക്കാൻ അദ്ധ്യാപകർ വഹിക്കുന്ന പങ്ക് വളരെ വലുതാണന്ന് അദ്ദേഹം പറഞ്ഞു. അദ്ധ്യാപകർ സാംസ്കാരിക സമൂഹത്തിൻ്റെ ശില്പികളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാഷാപഠനകേന്ദ്രം പ്രസിഡൻ്റ് ഡോ.ടി.എ.സുധാകരക്കുറുപ്പ് അധ്യക്ഷനായി. മാവേലിക്കര ബിഷപ്പ്‌ മൂർ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.ലീലാമ്മ ജോർജിനെ ചടങ്ങിൽ ആദരിച്ചു. പരുമല ഡി.ബി.കോളേജ് മലയാള വിഭാഗം മുൻ മേധാവി പ്രൊഫ.പി.ആർ.ലളിതമ്മ അദ്ധ്യാപകദിന സന്ദേശം നൽകി.


'രാത്രിയിൽ അച്ചാങ്കര' എന്ന കവിതാ സമാഹാരത്തിന് കേരള സാഹിത്യ അക്കാദമിയുടെ യുവ കവിതാ പുരസ്കാരത്തിന്‌ അർഹനായ കവി ദുർഗ്ഗാപ്രസാദിനെ അനുമോദിച്ചു. ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.സി.പ്രകാശ്, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് മലയാള വിഭാഗം മേധാവി ഡോ. ബിന്ദു ജോൺ, പ്രൊഫ. രാധാമണിക്കുഞ്ഞമ്മ, ഭാഷാപഠനകേന്ദ്രം പദ്ധതി സംയോജകൻ ബോധിനി കെ.ആർ.പ്രഭാകരൻ നായർ, സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം ജി.നിശീകാന്ത്, മനു പാണ്ടനാട്, ബിന്ദു ആർ.തമ്പി, എൻ.ജി.മുരളീധരക്കുറുപ്പ്, മായാരാജ് കല്ലിശേരി, പന്തളം പ്രഭ, ഡി.സുഭദ്രക്കുട്ടിയമ്മ, വിനോദ് മുളമ്പുഴ, അഡ്വ.അനൂപ് കുറ്റൂർ, വി.എൻ.ഹരിദാസ്, അജിത് ആയിക്കാട്, ടി.സി.സുരേഷ്, വർഗീസ് ജോസഫ്, വിപിൻ ഭാസ്കർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.