NEWS
അക്വിനാസ് കോളേജിൽ ലാംഗ്വേജ് ലാബ് നവീകരിച്ചു
06/02/2026 02:27 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

പള്ളുരുത്തി: അക്വിനാസ് കോളേജിലെ ലാംഗ്വേജ് ലാബ് പ്രൊഫ. കെ. വി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ സഹായത്തോടെ നവീകരിച്ചു.
വിദ്യാർത്ഥികൾക്ക് മികച്ച ഭാഷാപരിശീലനവും ആഗോള നിലവാരത്തിലുള്ള പഠനാനുഭവവും ലക്ഷമിട്ട് ആരംഭിച്ച ലാംഗ്വേജ് ലാബിന് വിദ്യാധനം ട്രസ്റ്റ് എട്ട് കമ്പ്യൂട്ടറുകളും യുപി എസും പ്രിന്ററും നൽകി.
ലാംഗ്വേജ് ലാബിൽ നടന്ന ചടങ്ങ് കേരള സർക്കാരിന്റെ ഡൽഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെവി തോമസ് ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജോസഫ് ജോൺ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മേഖലയിൽ വിദ്യാധനംട്രസ്റ്റ് നടത്തി വരുന്ന പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് അദ്ദേഹം പറഞ്ഞു.
വൈസ് പ്രിൻസിപ്പൽ ഡോ. ടാനിയ ജോൺ, ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. ബെറി ഹൊളാഡേ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








