02:59am 29 October 2026
NEWS
കോടിയമ്മലിൽ മണ്ണിടിച്ചിൽ ഭീഷണി: ആശങ്കയോടെ നാട്ടുകാർ
31/05/2025  07:04 AM IST
കോടിയമ്മലിൽ മണ്ണിടിച്ചിൽ ഭീഷണി:  ആശങ്കയോടെ നാട്ടുകാർ

മലപ്പുറം /  ആക്കോട്: കോടിയമ്മൽ പ്രദേശത്ത് തുടർച്ചയായി ഉണ്ടാകുന്ന മണ്ണിടിച്ചിൽ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. ജീവൻ നഷ്ടപ്പെടുന്നതിന് മുൻപ് അധികാരികളുടെ കണ്ണ് തുറക്കാൻ വേണ്ട നടപടികൾ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് എന്ന് പ്രദേശവാസികൾ. സ്കൂളിലേക്കും മദ്രസയിലേക്കും പോകുന്ന പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവരുടെ വഴി മണ്ണിടിച്ചിൽ ഭീഷണിയിലാണ്. ഇതിന് സമീപം താഴ് ഭാഗത്ത് നിരവധി വീടുകളുമുണ്ട്. വാഴക്കാട്-പുളിക്കൽ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൂടിയാണിത്.

കഴിഞ്ഞ കാലാവര്ഷത്തിലാണ്  ഇവിടെ  മണ്ണിടിച്ചിലിൽ ഉണ്ടായത് അസമയത്ത് അതുവഴിവന്ന ഒരു കുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് മണ്ണിടിഞ്ഞു വരുന്നത് കണ്ട് ഓടി മാറിയതുകൊണ്ട് മാത്രമാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി വില്ലേജ് ഓഫീസ് ഉൾപ്പെടെ വിവിധ തലങ്ങളിൽ നിവേദനം നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരുവർഷമായി . എന്നാൽ, ജനപ്രതിനിധികൾ അടക്കം സ്ഥലം സന്ദർശിച്ച് 
പോയതുമാണ് എന്നാൽ തുടർനടപടികൾ ഉണ്ടായിട്ടില്ല എന്ന് പരിസരവാസികൾ പറയുന്നു 
മഴ കനക്കുന്നതോടെ മണ്ണിടിച്ചിൽ രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്നും, മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നതിന് മുൻപ് അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപെടുന്നു.ഏത് സമയവും മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന ഈ പ്രദേശത്തെ അപകടത്തിൽ നിന്ന് മുക്തമാക്കണമെന്നും  
പരിസരവാസികൾ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img