05:04pm 11 November 2026
NEWS
അടിമാലിയിൽ മണ്ണിടിച്ചിൽ: നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ സന്ധ്യയെ ജീവനോടെ രക്ഷപ്പെടുത്തി
26/10/2025  04:27 AM IST
nila
അടിമാലിയിൽ മണ്ണിടിച്ചിൽ: നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ സന്ധ്യയെ ജീവനോടെ രക്ഷപ്പെടുത്തി

അടിമാലിക്ക് സമീപം ദേശീയപാതയിൽ ഉണ്ടായ ഭീമമായ മണ്ണിടിച്ചിലിൽ കുടുങ്ങിയ സന്ധ്യയെ നാല് മണിക്കൂറോളം നീണ്ട കഠിനമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പുറത്തെടുത്തത്. പൊലീസ്, ഫയർഫോഴ്സ്, നാട്ടുകാർ എന്നിവരുടെ ഏകോപിതമായ ശ്രമമാണ് സന്ധ്യയുടെ ജീവൻ രക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റ സന്ധ്യയെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് മികച്ച ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്കുമാണ് മാറ്റിയത്. കാലിന് ഗുരുതര പരിക്കുകളുണ്ടെന്നാണ് വിവരം.

അതേസമയം, സന്ധ്യയുടെ ഭർത്താവ് ബിജുവിനെ കണ്ടെത്താനുള്ള ശ്രമം തുടർന്നുകൊണ്ടിരിക്കുകയാണ്. രക്ഷാസംഘം യന്ത്രസഹായത്തോടെ മണ്ണ് നീക്കം ചെയ്ത് തിരച്ചിൽ നടത്തുകയാണ്. ദേശീയപാതയ്ക്ക് സമീപം അപകടാവസ്ഥയിലായിരുന്ന വലിയൊരു മൺകൂന തെന്നിമാറിയാണ് അപകടം സംഭവിച്ചത്. വിവരം അറിഞ്ഞ ഉടൻ പൊലീസ്, ഫയർഫോഴ്സ്, ദുരന്തനിവാരണ സേന തുടങ്ങിയവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളായി ചെറിയതും വലുതുമായ മണ്ണിടിച്ചിലുകൾ ആവർത്തിച്ച് സംഭവിച്ചുവരികയായിരുന്നു. ഇതിനെത്തുടർന്ന് മുൻകരുതലായി 22 കുടുംബങ്ങളെ അടിമാലി ഗവൺമെന്റ് സ്കൂളിൽ തുറന്ന ക്യാമ്പിലേക്ക് മാറ്റിയിരുന്നതാണ്. ഈ മുൻകരുതലുകളാണ് വൻദുരന്തം ഒഴിവാക്കാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki
img