02:01pm 22 September 2026
NEWS
പാർട്ടിയറിയാതെ സ്വന്തമായി ഭൂമി വാങ്ങിയ സിപിഎം ഏരിയ സെക്രട്ടറിയെ പുറത്താക്കും
03/06/2025  12:10 PM IST
nila
പാർട്ടിയറിയാതെ സ്വന്തമായി ഭൂമി വാങ്ങിയ സിപിഎം ഏരിയ സെക്രട്ടറിയെ പുറത്താക്കും

കാസർകോട്: പാർട്ടിയറിയാതെ സ്വന്തമായി ഭൂമി വാങ്ങിയ സിപിഎം ഏരിയ സെക്രട്ടറിയെ പുറത്താക്കും. ചെറുവത്തൂർ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ മാധവൻ മണിയറയ്ക്ക് എതിരെയാണു നടപടി. കഴിഞ്ഞദിവസം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് മാധവൻ മണിയറയെ പുറത്താക്കാൻ തീരുമാനിച്ചത്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് മാധവൻ. 

കിനാനൂർ – കരിന്തളം പഞ്ചായത്തിലാണ് മാധവൻ പാർട്ടി അറിയാതെ ഭൂമി വാങ്ങിയത്. ഏരിയ നേതൃത്വത്തിലുള്ളവർ തന്നെയാണു ഇതുസംബന്ധിച്ച് പരാതി നൽകിയത്. മാധവനെ ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കണമെന്നു നിർദേശമുയർന്നെങ്കിലും ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നു മാത്രം മാറ്റാൻ തീരുമാനിക്കുകയായിരുന്നു. നടപടിക്കു സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാൽ അടുത്ത ഏരിയ കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്യും.

ഭൂമി വാങ്ങിയതു കൂട്ടുകച്ചവടമാണെന്നും തിരഞ്ഞെടുപ്പുസമയത്ത് ഇക്കാര്യം തിരഞ്ഞെടുപ്പു കമ്മിഷനെയും പാർട്ടിയെയും അറിയിച്ചിരുന്നെന്നും മാധവൻ വിശദീകരിച്ചു. പക്ഷേ, പാർട്ടി കമ്മിഷനു ലഭിച്ച മൊഴികളിൽ കൂടുതലും മാധവന് എതിരാണെന്നാണു വിവരം. 30 പേരിൽനിന്നാണു കമ്മിഷൻ മൊഴിയെടുത്തത്. ഇക്കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ തിരഞ്ഞെടുപ്പിലൂടെയാണു മാധവൻ സെക്രട്ടറിയായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kasaragod
img