
ദോഹ: 2025 ലെ ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദേശീയ ദിന പരേഡിൽ
‘ലഖ്‌വിയ’ (Internal Security Force) യുടെകൃത്യതയാർന്ന കാൽച്ചുവടുകളും ദേശസംഗീതത്തിന്റെ താളങ്ങളുമായി ലയിച്ച പരേഡ്, അച്ചടക്കം, സന്നദ്ധത, പ്രൊഫഷണലിസം എന്നിവയുടെ സമ്പൂർണ ദൃശ്യാവിഷ്‌കാരമായി മാറി.രാജ്യത്തിന്റെ ആന്തരിക സുരക്ഷ സംരക്ഷിക്കാനും മാതൃഭൂമിയെ പ്രതിരോധിക്കാനും തങ്ങൾ പൂർണമായും സജ്ജമാണെന്ന സന്ദേശമാണ് ലേഖ്‌വിയയുടെ ശ്രദ്ധേയമായ പങ്കാളിത്തത്തിലൂടെ ഉയർന്നുവന്നത്. ഈ വർഷത്തെ ദേശീയ മുദ്രാവാക്യമായ
“നിങ്ങളോടൊപ്പം അത് ഉയരും, നിങ്ങളിൽ നിന്നാണ് അത് പ്രതീക്ഷിക്കുന്നത്”
എന്ന ആശയമാണ് ലേഖ്‌വിയയുടെ സൈനിക ഘടനകൾ വ്യക്തമായി പ്രതിഫലിപ്പിച്ചത്.
മാനവ വിഭവശേഷിയിലും അത്യാധുനിക സാങ്കേതിക സംവിധാനങ്ങളിലും അധിഷ്ഠിതമായ ലേഖ്‌വിയ, ഖത്തറിന്റെ ആന്തരിക സുരക്ഷയുടെ പ്രധാന തൂണായി നിലകൊള്ളുന്നുവെന്ന് ഈ പരേഡ് വീണ്ടും ഉറപ്പിച്ചതായി അധികൃതർ വ്യക്തമാക്കി.











