04:43pm 11 November 2026
NEWS
ലഖ് വിയ –വോളണ്ടിയർ സെന്റർ ധാരണ: രക്ഷാപ്രവർത്തന പരിശീലനത്തിന് പുതിയ കരുത്ത്
24/10/2025  07:00 PM IST
nila
ലഖ് വിയ –വോളണ്ടിയർ സെന്റർ ധാരണ: രക്ഷാപ്രവർത്തന പരിശീലനത്തിന് പുതിയ കരുത്ത്

ദോഹ: ഖത്തറിന്റെ ഇൻറേണൽ സെക്യൂരിറ്റി ഫോഴ്‌സ് (ലഖ്വിയ)യും സംസ്കാര മന്ത്രാലയത്തിന് കീഴിലുള്ള ഖത്തർ വോളണ്ടിയർ സെന്ററും തമ്മിൽ സ്വമേധയാ പ്രവർത്തനങ്ങളെയും രക്ഷാപ്രവർത്തന പരിശീലനങ്ങളെയും ശക്തിപ്പെടുത്തുന്നതിനായി ധാരണാപത്രം (MoU) ഒപ്പുവെച്ചു.
ആഭ്യന്തര മന്ത്രിയും ലഖ്വിയ കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ താനിയുടെ നേതൃത്വത്തിൽ നടന്ന
ധാരണാപത്രചടങ്ങിൽ ലഖ്വിയ ഡെപ്യൂട്ടി കമാൻഡർ മേജർ ജനറൽ മുഹമ്മദ് മിസ്ഫർ അൽ ഷഹ്വാനിയും, സംസ്കാര മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. ഘാനിം ബിൻ മുബാറക് അൽ അലിയും പങ്കെടുത്തു.
 ഈ പങ്കാളിത്തം ഒരു തന്ത്രപ്രധാന നീക്കമാണെന്ന് ലഖ്വിയയുടെ ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പ് കമാൻഡർ മേജർ ഖാലിദ് അബ്ദുല്ല അൽ ഹമീദി വ്യക്തമാക്കി.
 ഉയർന്ന അനുസരണാശക്തിയും പ്രവർത്തന മികവുമാവശ്യമായ മേഖലകളിൽ ലഖ്വിയയും മറ്റു സർക്കാർ സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം ഇതിലൂടെ ശക്തമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
“ഈ ധാരണാപത്രം സ്വമേധയാ പ്രവർത്തിക്കുന്നവരെ പരിശീലിപ്പിച്ച് അടിയന്തരാവസ്ഥകളിലുംരക്ഷാപ്രവർത്തനങ്ങളിലുമുള്ള പ്രതികരണശേഷി വർധിപ്പിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തെ പ്രതിരോധ ശേഷിയുള്ളതാക്കുന്നതിൽ വോളണ്ടിയർ പ്രവർത്തനത്തിന് നിർണായക പങ്കുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തറിനകത്തും പുറത്തുമുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പരിശീലനം നേടിയ വോളണ്ടിയർമാർ നിർണായക പങ്ക് വഹിച്ചു വന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഖത്തർ വോളണ്ടിയർ സെന്റർ ഡയറക്ടർ ജനറൽ മുവീദ് ബിൻ ഗിബ്രാൻ അൽ ഖത്താനി, ഈ കരാറിനെ ഖത്തർ യുവാക്കളെ ശക്തിപ്പെടുത്താനും രാജ്യത്തിന്റെ വികസനത്തിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കാനുമുള്ള മികച്ച അവസരമായി വിശേഷിപ്പിച്ചു.
 “ഖത്തറിലെ വോളണ്ടിയർ പ്രവർത്തനം സർക്കാർ പിന്തുണയുടെയും ദേശീയ ഏജൻസികളിലെ സഹകരണത്തിന്റെയും ഫലമായി വേഗത്തിൽ വളർന്നു വരികയാണ്.
ധാരണാപത്രത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട പ്രത്യേക പരിശീലന പരിപാടികൾ ആരംഭിക്കുന്നതടക്കമുള്ള പദ്ധതികളും, നിലവിലുള്ള മെഡിക്കൽ, മീഡിയ, പ്രോട്ടോകോൾ, ഓർഗനൈസേഷൻ മേഖലകളിലെ വോളണ്ടിയർ പരിപാടികളെ പൂരിപ്പിക്കുന്ന തരത്തിലുള്ള ശ്രമങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img