
കൊച്ചി : ഹൃദയാഘാത മരണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വാട്ടർ മെട്രോയിൽ സിപിആർ ട്രെയിനിങ്ങും ഫ്ലാഷ്മോബും നടത്തി വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റൽ. വേൾഡ് പേഷ്യൻ്റ് സേഫ്റ്റി ഡേയോട് അനുബന്ധിച്ചാണ് ഹോസ്പിറ്റൽ ജനങ്ങൾക്കായി സി പി ആർ ട്രെയിനിംഗ് നൽകിയത്. വാട്ടർ മെട്രോ കൂടാതെ, വണ്ടർ ലാ, മറൈൻ ഡ്രൈവ്, ഇൻഫോപാർക്ക്, കലൂർ സ്റ്റേഡിയം തുടങ്ങിയ വിവിധ സ്ഥലങ്ങളിലും സിപിആർ ട്രെയിനിംഗ് സംഘടിപ്പിച്ചു.ചോക്കിങ് മാനേജ്‌മെന്റ്, സ്പൈൻ ബോർഡ് മാനേജ്‌മെന്റ് ക്ലാസുകളും സി പി ആർ ട്രെയിനിങ്ങിനൊപ്പം നടത്തി. ബുധനാഴ്ച ഫോറം മാൾ, കലക്ട്രേറ്റ്, ലുലു മെട്രോ സ്റ്റേഷൻ, ലേക്‌ഷോർ ആശുപത്രി എന്നിവിടങ്ങളിൽ കൂടി ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ജനങ്ങൾക്ക് ബോധവൽക്കരണം നൽകാൻ ജനങ്ങൾക്കിടയിൽ തന്നെ ഇറങ്ങി പ്രവർത്തിക്കേണ്ട ആവശ്യകതയുടെ ഭാഗമാണ് ഈ സംരംഭം എന്ന് ലേക്‌ഷോർ മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള പറഞ്ഞു.
Photo Courtesy - Google