
വിഡിയോ ഇട്ടതിന് 50,000 ദിര്‍ഹം നഷ്ടപരിഹാരമായി ആവശ്യപ്പെട്ടാണ് യുഎഇയിലെ യുവതി കേസ് ഫയല്‍ ചെയ്തത്.
തന്റെ അനുവാദമില്ലാതെ പ്രസവ ശസ്ത്രക്രിയയുടെ വിഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഡോക്ടര്‍ക്കെതിരെ നിയമനടപടിയുമായി യുവതി. വിഡിയോ ഇട്ടതിന് 50,000 ദിര്‍ഹം നഷ്ടപരിഹാരമായി ആവശ്യപ്പെട്ടാണ് യുഎഇയിലെ യുവതി കേസ് ഫയല്‍ ചെയ്തത്. ഡോക്ടറുടെയും ആശുപത്രിയുടെയും പിഴവ് വ്യക്തമാക്കുന്ന രേഖകള്‍ തെളിവായി നല്‍കാന്‍ യുവതിക്ക് സാധിച്ചില്ലെന്ന് കാണിച്ച് അല്‍ ഐന്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി കേസ് തള്ളിയത്
ആശുപത്രിക്കെതിരെയും വിഡിയോ പകര്‍ത്തിയ ഡോക്ടര്‍ക്കെതിരെയുമാണ് യുവതി പരാതിയുമായി കോടതിയെ സമീപിച്ചത്. പ്രസവം നടക്കുന്നതിനിടെയാണ് അനുവാദം ചോദിക്കാതെ വിഡിയോ പകര്‍ത്തിയതെന്നും അതില്‍ നേരിടേണ്ടിവന്ന ധാര്‍മികവും ഭൗതികവുമായ പ്രശ്‌നത്തിന് നഷ്ടപരിഹാരം വേണമെന്നായിരുന്നു യുവതിയുടെ ആവശ്യം.
കോടതിയില്‍ സമര്‍പ്പിച്ച ചിത്രങ്ങളില്‍ കാണുന്നത് പരാതിക്കാരി തന്നെയാണോ എന്നത് സ്ഥിരീകരിക്കാനായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് നടത്താന്‍ ആരോപണവിധേയനു ചെലവായ തുക പരാതിക്കാരി നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
Photo Courtesy - google















