NEWS
ലേബർ കോഡ് പത്രപ്രവർത്തക യൂണിയൻ കരിദിനം ആചരിച്ചു
01/04/2026 04:36 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: മാധ്യമപ്രവർത്തകരെ ലേബർ കോഡിൽ നിന്ന് ഒഴിവാക്കി വേജ് ബോർഡ് രൂപീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് എച്ച് എം എസ് നേതാവ് അഡ്വ തമ്പാൻ തോമസ് ആവശ്യപ്പെട്ടു. വേജ് ബോർഡ് രൂപീകരണം ആവശ്യപ്പെട്ട് കേരളപത്രപ്രവർത്തക യൂണിയനടക്കം നടത്തുന്ന സമരങ്ങളേയും നിയമപോരാട്ടങ്ങളേയും തൊഴിലാളി സംഘടനകൾ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. പത്രപ്രവർത്തക യൂണിയൻ എറണാകുളം ജില്ലാകമ്മറ്റി സംഘടിപ്പിച്ച ലേബർ കോഡിനെതിരായ കരിദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡൻ്റ് ആർ. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ പ്രസിഡൻ്റ് ജോൺ ഫെർണാണ്ടസ്, യൂണിയൻ ജില്ലാസെക്രട്ടറി ഷജിൽ കുമാർ എന്നിവർ സംസാരിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








