08:40pm 09 November 2026
NEWS
ലെനിന്റെ മധ്യേഷ്യയിലെ ഏറ്റവും വലിയ പ്രതിമ റഷ്യയുടെ സഖ്യകക്ഷി നീക്കം ചെയ്തു
09/06/2025  08:24 AM IST
nila
ലെനിന്റെ മധ്യേഷ്യയിലെ ഏറ്റവും വലിയ പ്രതിമ റഷ്യയുടെ സഖ്യകക്ഷി നീക്കം ചെയ്തു

കിർ​ഗിസ്ഥാനിൽ വ്ലാഡ്മിർ ലെനിന്റെ കൂറ്റൻ പ്രതിമ നീക്കം ചെയ്തു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഒഷിലെ സെൻട്രൽ സ്‌ക്വയറിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് ആരുമറിയാതെ ഭരണകൂടം നീക്കം ചെയ്തത്. 23 മീറ്റർ ഉയരമുള്ള പ്രതിമ,  ലെനിന്റെ മധ്യേഷ്യയിലെ ഏറ്റവും വലിയ പ്രതിമയാണ്. ശനിയാഴ്ച്ച അർധരാത്രിയിലാണ് അധികൃതർ ഈ പ്രതിമ നീക്കം ചെയ്തത്. ഇത് എന്ത് ചെയ്തെന്നോ എവിടേക്കാണ് മാറ്റിയതെന്നോ ആർക്കും അറിയില്ല. 

പഴയ സോവിയറ്റ് രാജ്യങ്ങളെല്ലാം സോവിയറ്റ്കാല മുദ്രകളും നേതാക്കളുടെ സ്മാരകങ്ങളും എടുത്തു മാറ്റുകയോ നശിപ്പിക്കുകയോ ചെയ്യുന്നുണ്ട്. തങ്ങളുടെ ദേശീയസ്വത്വം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇതിന്റെ ഭാ​ഗമായാണ് കിർ​ഗിസ്ഥാനും ലെനിന്റെ കൂറ്റൻ പ്രതിമ നീക്കം ചെയ്തിരിക്കുന്നത്. 

പത്തൊൻപതാം നൂറ്റാണ്ടിലാണ് കിർഗിസ്ഥാൻ റഷ്യൻ സാമ്രാജ്യത്തിനൊപ്പം കൂട്ടിച്ചേർക്കപ്പെട്ടത്. 1917-ലെ ബോൾഷെവിക് വിപ്ലവത്തിനുശേഷം സോവിയറ്റ് യൂണിയന്റെ ഭാഗമായി. 1991-ൽ സോവിയറ്റ് യൂണിയനിൽനിന്ന് സ്വാതന്ത്ര്യം നേടി. നിലവിൽ റഷ്യയുടെ സഖ്യകക്ഷിയാണ് ഈ രാജ്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img