02:51pm 14 October 2026
NEWS
യു.പി.ഐ ഫീസിനെതിരെ കെ.വി.വി.എസ് ഇന്ന് ജില്ലയിലുടനീളം പന്തം കൊളുത്തി പ്രകടനം നടത്തും
12/10/2026  07:59 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
യു.പി.ഐ ഫീസിനെതിരെ കെ.വി.വി.എസ് ഇന്ന് ജില്ലയിലുടനീളം പന്തം കൊളുത്തി പ്രകടനം നടത്തും
HIGHLIGHTS

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ വ്യാപാര ഭവനില്‍ കൂടിയ ജില്ലാ പ്രവര്‍ത്തക സമിതി യോഗം ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് ഉദ്ഘാടനം ചെയുന്നു. ജില്ലാ വൈസ് പ്രസിഡന്റ് എം.സി.പോള്‍സണ്‍, ജനറല്‍ സെക്രട്ടറി സി.എസ്.രാമചന്ദ്രന്‍,വര്‍ക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത്, ജില്ലാ സെക്രട്ടറി കെ.ടി.ജോയി, വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി ഷാജഹാന്‍ അബ്ദുള്‍ ഖാദര്‍ എന്നിവര്‍ സമീപം.

കൊച്ചി : കേന്ദ്രസര്‍ക്കാര്‍ യു.പി.ഐ പേയ്മെന്റുകള്‍ക്ക് ഫീസ് ഈടാക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഇന്ന് (13.10.2026) എറണാകുളം ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളിലും പന്തം കൊളുത്തി പ്രകടനം നടത്താന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. കള്ളപ്പണം തടയുന്നതിനും രാജ്യപുരോഗതിക്കും ഡിജിറ്റല്‍ പണമിടപാടുകള്‍ അനിവാര്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയ ശേഷം, യാതൊരുവിധ കൂടിയാലോചനകളും ഇല്ലാതെ കേന്ദ്രസര്‍ക്കാര്‍ എടുത്ത ഈ ജനാധിപത്യവിരുദ്ധമായ തീരുമാനത്തിനെതിരെയാണ് സമരം. ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും നിയോജക മണ്ഡലം പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ പ്രകടനം സംഘടിപ്പിക്കും. ആലുവയില്‍ എം.കെ. മധു, അങ്കമാലിയില്‍ പി.കെ. പുന്നന്‍, എറണാകുളത്ത് എം.സി. പോള്‍സണ്‍, കൊച്ചിയില്‍ ഡിലൈറ്റ് പോള്‍, കളമശ്ശേരിയില്‍ ഏലൂര്‍ ഗോപിനാഥ്, കുന്നത്തുനാട്ടില്‍ സോണി ആന്റണി, കോതമംഗലത്ത് ജിജി ഏളൂര്‍, മൂവാറ്റുപുഴയില്‍ പി.എ. കബീര്‍, നോര്‍ത്ത് പറവൂരില്‍ കെ.എല്‍. സന്തോഷ്, പെരുമ്പാവൂരില്‍ ജോസ് നെറ്റിക്കാടന്‍, പിറവത്ത് പോള്‍ ലൂയിസ്, തൃപ്പൂണിത്തുറയില്‍ പി.വി. പ്രകാശ്, തൃക്കാക്കരയില്‍ കെ.ടി. ജോയി, വൈപ്പിനില്‍ എസ്.ജെ. ഗലീലിയോ എന്നിവര്‍ പ്രതിഷേധ പ്രകടനങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഈ മാസം 15-ന് സംഘടിപ്പിക്കുന്ന രാജ് ഭവന്‍ മാര്‍ച്ചിന് മുന്നോടിയായാണ് ഈ പന്തം കൊളുത്തി പ്രകടനം നടക്കുന്നത്. എറണാകുളം ജില്ലാ വ്യാപാര ഭവനില്‍ കൂടിയ ജില്ലാ പ്രവര്‍ത്തക സമിതി യോഗം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് എം.സി. പോള്‍സണ്‍, ജനറല്‍ സെക്രട്ടറി സി.എസ്. രാമചന്ദ്രന്‍, വര്‍ക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത്, ജില്ലാ സെക്രട്ടറി കെ.ടി. ജോയി, വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി ഷാജഹാന്‍ അബ്ദുള്‍ ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു.
 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img