04:06pm 14 October 2026
NEWS
യു.പി.ഐ ഫീസിനെതിരെ കെ.വി.വി.എസ് ജില്ലയിലുടനീളം പന്തം കൊളുത്തി പ്രകടനം നടത്തി
13/10/2026  09:35 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
യു.പി.ഐ ഫീസിനെതിരെ കെ.വി.വി.എസ് ജില്ലയിലുടനീളം പന്തം കൊളുത്തി പ്രകടനം നടത്തി
HIGHLIGHTS

യു.പി.ഐ പണമിടപാടിന് ഫീസ് ഈടാക്കാന്‍ തീരുമാനിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പന്തംകൊളുത്തി പ്രകടനത്തിന്റെ ഫ്‌ളാഗ് ഓഫ് നിയോജക മണ്ഡലം പ്രസിഡന്റ് എം.സി.പോള്‍സണ്‍ നിര്‍വ്വഹിക്കുന്നു. കെ.എ.നാദിര്‍ഷ, കെ.സി.സുനീഷ്, എഡ്വേര്‍ഡ് ഫോസ്റ്റസ്, പ്രദീപ് ജോസ്, അബ്ദുള്‍ ഷുക്കൂര്‍, എസ്.മനോജ് കുമാര്‍, ജയ പീറ്റര്‍, ഷക്കീല സുവര്‍ധന്‍ തുടങ്ങിയവര്‍ സമീപം.

കൊച്ചി  : കേന്ദ്രസര്‍ക്കാര്‍ യു.പി.ഐ പേയ്‌മെന്റുകള്‍ക്ക് ഫീസ് ഈടാക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) സംസ്ഥാനത്തുടനീളം പന്തം കൊളുത്തി പ്രകടനം നടത്തി. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെയും ഒരുപോലെ ദോഷകരമായി ബാധിക്കുന്ന തീരുമാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍ന്മാറണമെന്ന് കെ.വി.വി.ഇ.എസ് ആവശ്യപ്പെട്ടു.എറണാകുളം ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും നിയോജക മണ്ഡലം പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ സമരം നടന്നു. 

എറണാകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലൂര്‍ മാര്‍ക്കറ്റിന് മുന്നില്‍ നിന്നും റിസര്‍വ്വ് ബാങ്ക് റീജിയണ്‍ ഓഫീസിന് മുന്നിലേയ്ക്ക് നടത്തിയ പന്തംകൊളുത്തി പ്രകടനം എറണാകുളം നിയോജക മണ്ഡലം പ്രസിഡന്റ് എം.സി. പോള്‍സണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. റിസര്‍വ്വ് ബാങ്കിന് മുന്നില്‍ നടന്ന പൊതുയോഗത്തില്‍ കെ.എ.നാദിര്‍ഷ അധ്യത വഹിച്ചു. പൊതുയോഗം എം.സി.പോള്‍സണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി ഷാജഹാന്‍ അബ്ദുള്‍ ഖാദര്‍ മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എഡ്വേര്‍ഡ് ഫോസ്റ്റസ്, നിയോജക മണ്ഡലം ട്രഷറര്‍ അബ്ദുള്‍ ഷുക്കൂര്‍, യൂത്ത് വിംഗ് സംസ്ഥന വര്‍ക്കിംഗ് പ്രസിഡന്റ് പ്രദീപ് ജോസ്, വനിതാ വിംഗ് എറണാകുളം ജില്ലാ പ്രസിഡന്റ് ജയ പീറ്റര്‍, വനിതാ വിംഗ് എറണാകുളം നിയോജക മണ്ഡലം പ്രസിഡന്റ് ഷക്കീല സുവര്‍ധന്‍,കലൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ.എ നാദിര്‍ഷ,ജനറല്‍ സെക്രട്ടറി കെ.സി.അനസ്, എളമക്ക യൂണിറ്റ് ജനറല്‍ സെക്രട്ടറി എസ്. മനോജ് കുമാര്‍, തേവര യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ റസാഖ്, എം.ജി.സോമന്‍,എറണാകുളം ടൗണ്‍ നോര്‍ത്ത് യൂണിറ്റ് പ്രസിഡന്റ് ദീപു ജോസഫ്,ജനറല്‍ സെക്രട്ടറി ജംഷീര്‍ വാഴയില്‍, കതൃക്കടവ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അലി ജില്ലാ കമ്മിറ്റി അംഗം കെ.സി.സുനീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img