10:03am 01 July 2026
NEWS
കെ.വി.വി.ഇ.എസ് എറണാകുളം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് (30.06.2026)
29/06/2026  07:11 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കെ.വി.വി.ഇ.എസ് എറണാകുളം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ്  (30.06.2026)

​കൊച്ചി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ 2026-2028 വര്‍ഷത്തേയ്ക്കുളള ഭാരവാഹി തിരഞ്ഞെടുപ്പ്  (30.06.2026) നടക്കും.  എറണാകുളം ടൗണ്‍ഹാളില്‍ ഉച്ചകഴിഞ്ഞ് 2.30-ന് നടക്കുന്ന തിരഞ്ഞെടുപ്പ് യോഗം കെ.വി.വി.ഇ.എസ് സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് വൈ.വിജയനാണ് സംസ്ഥാന കമ്മിറ്റി നിയമിച്ചിരിക്കുന്ന വരണാധികാരി. എറണാകുളം ജില്ലയിലെ യൂണിറ്റുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 947 കൗണ്‍സില്‍ അംഗങ്ങള്‍ക്കാണ്  വോട്ടവകാശമുളളത്. സംഘടനയുടെ ഭരണഘടന പ്രകാരം കൗണ്‍സില്‍ അംഗങ്ങള്‍ ജില്ലാ പ്രസിഡന്റിനെയാണ് തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റാണ് മറ്റ് ഭാരവാഹികളെ നോമിനേറ്റ് ചെയ്യുന്നത്. തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിമത പക്ഷം വിവിധ കോടതികളില്‍ നല്‍കിയിരുന്ന മുഴുവന്‍ ഹര്‍ജികളും ഹൈക്കോടതി തള്ളിയതായും സമാധാനപരമായി  തിരഞ്ഞെടുപ്പ് പ്രിക്രിയകള്‍ പൂര്‍ത്തിയാക്കുന്നതിന് ഹൈക്കോടതി പോലീസ് പ്രൊട്ടക്ഷന്‍ അനുവദിച്ചിട്ടുണ്ടെന്നും ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് അറിയിച്ചു. ജില്ലാ ഇലക്ഷന്‍ നടക്കുന്ന ടൗണ്‍ഹാളിനുള്ളില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ടെന്നും, വോട്ടവകാശമുള്ള മുഴുവന്‍ കൗണ്‍സില്‍ അംഗങ്ങളും രണ്ട് മണിക്കുമുന്നേ തന്നെ ഹാളില്‍ പ്രവേശിക്കണമെന്നും പി.സി.ജേക്കബ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img