NEWS
കെ.വി. സുരേന്ദ്രനാഥ് ജന്മശതാബ്ദി പതിപ്പ് പ്രകാശനം ഇന്ന്
22/04/2026 10:40 AM IST
ന്യൂസ് ബ്യൂറോ

തിരുവനന്തപുരം: പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മുൻ നിയമസഭാംഗവുമായിരുന്ന കെ.വി. സുരേന്ദ്രനാഥിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് തയ്യാറാക്കിയ പ്രത്യേക പതിപ്പിന്റെ പ്രകാശനം ഇന്ന് (ഏപ്രിൽ 22, ബുധൻ) നടക്കും. വെള്ളയമ്പലത്തുള്ള കെ.വി. സുരേന്ദ്രനാഥ് ഹാളിൽ വൈകുന്നേരം 5 മണിക്കാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
ഭക്ഷണ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ജന്മശതാബ്ദി പതിപ്പിന്റെ പ്രകാശനം നിർവ്വഹിക്കും.
പ്രകാശന ചടങ്ങിനോടനുബന്ധിച്ച് 'വനിതാ സംവരണ ബില്ലിന്റെ രാഷ്ട്രീയം' എന്ന വിഷയത്തിൽ പ്രത്യേക പ്രഭാഷണവും നടക്കും. കെ.വി. സുരേന്ദ്രനാഥ് ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










