03:41am 12 November 2026
NEWS
കാറും ബൈക്കും കൂട്ടിയിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം
07/12/2025  12:04 PM IST
nila
കാറും ബൈക്കും കൂട്ടിയിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പയറ്റുവിള കൊല്ലക്കോണം ചരുവിള കിഴക്കരുകുവീട്ടിൽ വിജയകുമാറിന്റെയും റിഷയുടെയും മക്കളായ രഞ്ജിത് കുമാർ (24), രമ്യ (22) എന്നിവരാണ് മരിച്ചത്.  മാർത്താണ്ഡം മേല്പാലത്തിൽ ശനിയാഴ്ച രാവിലെ 7.30- ഓടെയാണ് അപകടമുണ്ടായത്. 

രഞ്ജിത് കുമാർ മാർത്താണ്ഡത്തുള്ള സോഫ്റ്റ്‌വെയർ കമ്പനിയിൽ എൻജിനിയറാണ്. പള്ളിയാടിയിലെ സ്വകാര്യ ആശുപത്രിയിൽ റേഡിയോളജിയിൽ ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്നു രമ്യ. ഇരുവരും  വീട്ടിൽനിന്നു ജോലിക്കായി ബൈക്കിൽ പോകവെയാണ് അപകടമുണ്ടായത്. എതിരേവന്ന കാർ നിയന്ത്രണംവിട്ട്ഇവർ സഞ്ചരിച്ച ബെക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും ബൈക്കിനൊപ്പം 30 അടി താഴ്ചയിലേക്കു വീണു.

രഞ്ജിത് കുമാർ സംഭവസ്ഥലത്തുതന്നെ മരിച്ചു. കാർ ഓടിച്ച വിപിൻ ജോയ്ക്കും (34) ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഗുരുതര പരിക്കേറ്റ രമ്യയെ ആദ്യം കുഴിത്തുറ സർക്കാർ ആശുപത്രിയിലും പിന്നീട് നാഗർകോവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. വൈകുന്നേരം പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി. മാർത്താണ്ഡം പൊലീസ് കേസെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img