03:00am 06 September 2026
NEWS
പി.എൻ പ്രസന്നകുമാറിന്​ കെ.യു.ബ്ല്യു.ജെ
സ്​മരണാഞ്ജലി

20/03/2025  06:25 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പി.എൻ പ്രസന്നകുമാറിന്​ കെ.യു.ബ്ല്യു.ജെ സ്​മരണാഞ്ജലി
HIGHLIGHTS

പത്രപ്രവർത്തകൻ മാസിക വീണ്ടും

 

തിരുവനന്തപുരം: മുൻ സംസ്ഥാന പ്രസിഡന്‍റ്​ പി.എൻ പ്രസന്നകുമാറിന്​ കേരള പത്രപ്രവർത്തക യൂനിയന്‍റെ സ്​മരണാഞ്ജലി. തിരുവനന്തപുരം കേസരി ഹാളിൽ നടന്ന ചടങ്ങിൽ അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ്​ വി.ഡി സതീശൻ ഉദ്​ഘാടനം ചെയ്തു. യൂണിയന്‍റെ  മുഖമാസിക ‘പത്രപ്രവർത്തകൻ’ പുനഃപ്രകാശനം റവന്യു മന്ത്രി കെ. രാജൻ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്​ സെക്രട്ടറി പി.എം മനോജ്​ ഏറ്റുവാങ്ങി. മാധ്യമപ്രവർത്തകരുടെ തൊഴിൽ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന കാലത്ത്​, അവരുടെ അവകാശ പോരാട്ടങ്ങളിൽ ഉറച്ചുനിന്ന  പി.എൻ പ്രസന്നകുമാർ ഉന്നത മാതൃകയാണെന്ന്​ വി.ഡി സതീശൻ പറഞ്ഞു.  മാധ്യമപ്രവർത്തകരുടെ അവകാശ പോരാട്ടങ്ങളിൽ പത്രപ്രവർത്തക യൂണിയനൊപ്പം പൊതുസമൂഹവും ഉണ്ടാകണമെന്ന്​ മന്ത്രി കെ. രാജൻ പറഞ്ഞു.പത്രപ്രവർത്തകനെന്ന നിലയിൽ  പുലർത്തേണ്ട സമർപ്പണത്തിന്‍റെയും മികവിന്‍റെയും മാതൃകയാണ്​ പി.എൻ പ്രസന്നകുമാറെന്ന്​ മുഖ്യപ്രഭാഷണം നടത്തിയ വി.എം സുധീരൻ  അനുസ്മരിച്ചു. യൂണിയന്‍റെ സ്​നേഹാദരം പ്രതിപക്ഷ നേതാവ്​ വി.ഡി സതീശനിൽനിന്ന്​ പ്രസന്നകുമാറിന്‍റെ ഭാര്യ പ്രഫ. രജനി ഏറ്റുവാങ്ങി. യൂണിയൻ സംസ്ഥാന പ്രസിഡന്‍റ്​ ​കെ.പി റജി അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ പി.സി വിഷ്ണുനാഥ്, ചാണ്ടി ഉമ്മൻ, യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്‍റ്​  ബോബി എബ്രഹാം, മുൻ ജനറൽ സെക്രട്ടറിമാരായ എൻ. പത്മനാഭൻ, എസ്​. ജയശങ്കർ , ജില്ല ​​പ്രസിഡന്‍റ്​ ഷില്ലർ സ്റ്റീഫൻ, പി.എൻ പ്രസന്നകുമാറിന്‍റെ സഹോദര പുത്രൻ ദീപക്​ ജോയി എന്നിവർ സംസാരിച്ചു. യൂനിയൻ ജനറൽ സെക്രട്ടറി സുരേഷ്​ എടപ്പാൾ സ്വാഗതവും  സംസ്ഥാന കമ്മിറ്റി അംഗം  ബൈജു ബാപ്പുട്ടി നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img