
ഐഡിയൽ സ്കൂൾ ഹാളിൽ വെച്ച് നടന്ന ചടങ്ങ് ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ശ്രീ. സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത് സ്വാഗതം പ്രകാശിപ്പിച്ചു.
ഉദ്ഘാടന ചടങ്ങിൽ ഐസിസി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, ഐ എസ് സി പ്രസിഡണ്ട് ഇ പി അബ്ദുൾ റഹ്മാൻ, നോർക്ക റൂട്ട്സ് ഡയറക്ടർ സി വി റപ്പായി, റേഡിയോ മലയാളം 98.6 FM സി ഇ ഒ അൻവർ ഹുസൈൻ, ട്രഷറർ ആനന്ദജൻ, സ്മൈൽ കുവാഖ് പ്രസിഡണ്ട് ഷീജാ സിദ്ധാർത്ഥൻ തുടങ്ങിവർ സംബന്ധിച്ചു.
അടുത്ത നാളിൽ വിടപറഞ്ഞ കണ്ണൂർ സ്വദേശിയായ അനശ്വര നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് സമർപ്പണമായി കുവാഖ് കുട്ടികൾ അവതരിപ്പിച്ച നൃത്തത്തോട് കൂടിയാണ് ചടങ്ങ് ആരംഭിച്ചത്.
കണ്ണൂരിൻ്റെ പൈതൃകം വിളിച്ചോതിയ സ്വാഗത നൃത്തത്തിലൂടെ സ്മൈൽ കുവാഖ് അംഗങ്ങൾ വേദിയിൽ എത്തി.
പ്രശസ്ത ഗായകൻ അലോഷി ആദംസ് നയിച്ച സംഗീത സന്ധ്യയായിരുന്നു വാർഷിക പരിപാടിയുടെ മുഖ്യ ആകർഷണം. സദസ്സിനെ സംഗീതത്തിൻ്റെ മാസ്മരികതയിലേക്ക് കൊണ്ടുപോകാൻ അലോഷിക്കും ടീമിനും സാധിച്ചു.
അക്കാദമിക് രംഗത്ത് മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള സംഘടനയുടെ സ്നേഹോപഹാരം ഭാരവാഹികൾ ചേർന്ന് കൈമാറി.
കണ്ണൂർ ജില്ലയുടെ പൊതുവായ ക്ഷേമ പ്രവർത്തനങ്ങൾക്ക് 10 ലക്ഷം (ഇന്ത്യൻ രൂപ) പ്രസിഡന്റ് ചടങ്ങിൽ പ്രഖ്യാപിച്ചു. കുവാഖ് ന്റെ നേതൃത്വത്തിലും മേൽനോട്ടത്തിലും ആയിരിക്കും തുക വിനിയോഗിക്കുക എന്ന് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
പരിപാടിക്ക് ചന്ദ്രമോഹൻ പിള്ള, മലബാർ ഗോൾഡ് & ഡയമണ്ട്സ് റീജണൽ ഹെഡ് സന്തോഷ് ടിവി, കെ ബി എൻ ഗ്രൂപ്പ് മാനേജർ പ്രതീഷ് തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
പ്രോഗ്രാം കൺവീനറും ഷോ ഡയറക്ടറുമായ രതീഷ് മാത്രാടൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.











