09:51pm 21 October 2026
NEWS
കുവാഖ് കുടുംബസംഗമം സംഘടിപ്പിച്ചു
02/03/2025  07:42 PM IST
കുവാഖ് കുടുംബസംഗമം സംഘടിപ്പിച്ചു

ദോഹ: ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ  സൗഹൃദക്കൂട്ടായ്മ്മയായ കുവാഖ്  കുടുംബ സംഗമം സംഘടിപ്പിച്ചു.  കുടുംബസംഗമത്തോടനുബന്ധിച്ച് അംഗങ്ങളുടെയും കുട്ടികളുടെയും വൈവിധ്യമാർന്ന കലാപരിപാടികളും രസകരമായ മത്സരങ്ങളും അരങ്ങേറി. നുഐജയിലെ കേംബ്രിഡ്ജ് ഇൻറർനാഷണൽ സ്കൂൾ കാമ്പസ്സിൽ നടന്ന പരിപാടി പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു ഉദ്ഘാടനം ചെയ്തു.

ഖിഫ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ സംഘടനയ്ക്കായി കളത്തിലങ്ങിയ ടീം അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.
വരും മാസത്തിൽ കുവാഖ് സംഘടിപ്പിക്കുന്ന കണ്ണൂർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ലോഗോ പ്രകാശനം ചടങ്ങിൽ നടന്നു. ഖിസ മുട്ടിപ്പാട്ട് സംഘത്തിൻ്റെ സംഗീത വിരുന്ന് ചടങ്ങിന് മാറ്റു കൂട്ടി. റിജിൻ കയ്യൂർ, ശ്രീന മഹേഷ് എന്നിവർ ഗാനങ്ങളുമായി സദസ്സിനു മുന്നിലെത്തി. പരിപാടിക്ക് പ്രോഗ്രാം കമ്മിറ്റി കൺവീനർ മഹേഷ്, ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത്, ട്രഷറർ ആനന്ദജൻ തുടങ്ങിയവർ നേതൃത്വം നല്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img