
ദോഹ: ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദക്കൂട്ടായ്മ്മയായ കുവാഖ് കുടുംബ സംഗമം സംഘടിപ്പിച്ചു. കുടുംബസംഗമത്തോടനുബന്ധിച്ച് അംഗങ്ങളുടെയും കുട്ടികളുടെയും വൈവിധ്യമാർന്ന കലാപരിപാടികളും രസകരമായ മത്സരങ്ങളും അരങ്ങേറി. നുഐജയിലെ കേംബ്രിഡ്ജ് ഇൻറർനാഷണൽ സ്കൂൾ കാമ്പസ്സിൽ നടന്ന പരിപാടി പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു ഉദ്ഘാടനം ചെയ്തു.
ഖിഫ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ സംഘടനയ്ക്കായി കളത്തിലങ്ങിയ ടീം അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.
വരും മാസത്തിൽ കുവാഖ് സംഘടിപ്പിക്കുന്ന കണ്ണൂർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ലോഗോ പ്രകാശനം ചടങ്ങിൽ നടന്നു. ഖിസ മുട്ടിപ്പാട്ട് സംഘത്തിൻ്റെ സംഗീത വിരുന്ന് ചടങ്ങിന് മാറ്റു കൂട്ടി. റിജിൻ കയ്യൂർ, ശ്രീന മഹേഷ് എന്നിവർ ഗാനങ്ങളുമായി സദസ്സിനു മുന്നിലെത്തി. പരിപാടിക്ക് പ്രോഗ്രാം കമ്മിറ്റി കൺവീനർ മഹേഷ്, ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത്, ട്രഷറർ ആനന്ദജൻ തുടങ്ങിയവർ നേതൃത്വം നല്കി.











