NEWS
കുവൈറ്റിൽ വിഷമദ്യ ദുരന്തം; മരിച്ചവരിൽ മലയാളികളും
13/08/2025 10:23 AM IST
nila

കുവൈത്തിൽ വിഷമദ്യദുരന്തം. വിഷമദ്യം കഴിച്ച പത്ത് പ്രവാസികൾ മരിച്ചെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ മലയാളികളും ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജലീബ് ബ്ലോക്ക് ഫോറിൽ നിന്നാണ് പ്രവാസികൾ മദ്യം വാങ്ങിയതെന്നാണ് വിവരം. വിഷമദ്യം കഴിച്ച ഒട്ടേറെപ്പേർ ചികിത്സയിലാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മദ്യത്തിൽ നിന്ന് വിഷബാധയുണ്ടായത് എന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
വിഷബാധയേറ്റതിനെത്തുർന്ന് കഴിഞ്ഞ ഞായറാഴ്ച ഫർവാനിയ, അദാൻ ആശുപത്രികളിൽ 15-ഓളം പ്രവാസികളെ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ കഴിയവേ ഇവരിൽ പത്തുപേരാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത്. അഹമ്മദി ഗവർണറേറ്റിലും നിരവധി പേർ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോർട്ടുകളുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











