09:52pm 06 November 2026
NEWS
മൃതദേ​ഹത്തിൽ നിന്നും സ്വർണ്ണ പല്ലുകളും കൃത്രിമ അവയവങ്ങളും നീക്കം ചെയ്യാൻ ഫത്‌വ
20/02/2025  05:02 PM IST
nila
മൃതദേ​ഹത്തിൽ നിന്നും സ്വർണ്ണ പല്ലുകളും കൃത്രിമ അവയവങ്ങളും നീക്കം ചെയ്യാൻ ഫത്‌വ

കുവൈറ്റിൽ ഇനിമുതൽ മരണപ്പെട്ടവരുടെ ശരീരത്തിൽ നിന്നും സ്വർണപല്ലുകളും കൃത്രിമ അവയവങ്ങളും നീക്കം ചെയ്യാനാകും. ഇതു സംബന്ധിച്ച് രാജ്യത്തെ ഇസ്ലാമിക കാര്യ മന്ത്രാലയം ഫത്‌വ പുറപ്പെടുവിച്ചു. മൃതദേ​ഹങ്ങളിൽ നിന്ന് വിലകൂടിയ സ്വർണ്ണ പല്ലുകളോ കൃത്രിമ അവയവങ്ങളോ നീക്കം ചെയ്യാൻ അനുവദിക്കാമെന്ന് മന്ത്രാലയത്തിലെ ശരീഅത്ത് ഗവേഷണ വിഭാഗം അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി തുർക്കി അൽ മുതൈരി  പുറപ്പെടുവിച്ച മതവിധിയിൽ പറയുന്നു. 

സ്വർണ്ണ പല്ലുകളോ കൃത്രിമ അവയവങ്ങളോ അവകാശികളുടെ സ്വത്താണ്. മരണപ്പെട്ടയാളെ വികൃതമാക്കുന്നതിലേക്ക് നയിക്കാത്ത പക്ഷം അത് നീക്കം ചെയ്യുന്നതിനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. മരണപ്പെട്ടയാളുടെ ശരീരത്തിൽ നിന്ന് കൂട്ടിച്ചേർക്കലുകൾ നീക്കം ചെയ്യുന്നതിനുള്ള നിയമപരമായ ഫത്‌വ നൽകണമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ ഫ്യൂണറൽ അഫയേഴ്‌സ് വകുപ്പ് അഭ്യർത്ഥിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഫത്‌വ പുറപ്പെടുവിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img