10:09pm 05 August 2026
NEWS
ബ്രാൻഡിൽ നവോന്മേഷം നിറച്ച് കുട്ടികൂറ; പ്രിയ പ്രകാശ് വാര്യർ പുതിയ ബ്രാൻഡ് അംബാസിഡർ

05/08/2026  06:35 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ബ്രാൻഡിൽ നവോന്മേഷം നിറച്ച് കുട്ടികൂറ;  പ്രിയ പ്രകാശ് വാര്യർ പുതിയ ബ്രാൻഡ് അംബാസിഡർ
 
• കേരളത്തിന്റെ പ്രിയപ്പെട്ട പേഴ്‌സണൽ ബ്രാൻഡായ കുട്ടികൂറ ഇൻഫ്‌ളുവൻസർമാരും വ്യവസായ നേതാക്കളും പങ്കെടുത്ത പരിപാടിയിൽ വച്ച് ഒരു പുതുഅധ്യായം കുറിച്ചു
• നവോന്മേഷമുള്ള ബ്രാൻഡ് വ്യക്തിത്വവും വളർച്ചയുടെ പുതുഘട്ടത്തെ രേഖപ്പെടുത്തുന്ന പുതിയ ടിവിസിയും അവതരിപ്പിച്ചു
 
 
കൊച്ചി, 5 ആഗസ്റ്റ് 2026: കേരളത്തിന്റെ പ്രിയപ്പെട്ട പേഴ്‌സണൽ കെയർ ബ്രാൻഡുകളിലൊന്നായ കുട്ടികൂറ പുതിയ ബ്രാൻഡ് അംബാസിഡറായി പ്രിയ പ്രകാശ് വാര്യറെ അവതരിപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ കുട്ടികൂറയുടെ രജത ജൂബിലിയും ആഘോഷിച്ചു. കുട്ടികൂറയുടെ നവോന്മേഷം നിറച്ച പുതിയ ബ്രാൻഡ് യാത്രയുടെ ഔദ്യോഗിക അവതരണവും ചടങ്ങിൽ നടന്നു. കൂടാതെ, യുവ ഉപഭോക്താക്കൾക്കായി പ്രത്യേകം തയ്യാറാക്കിയ ഉൽപന്നവും പുതിയ ബ്രാൻഡ് ഫിലിമും ചടങ്ങിൽ അവതരിപ്പിച്ചു. 
 
ഉപഭോക്താക്കൾ, ബിസിനസ് ലീഡർമാർ, വ്യവസായ പങ്കാളികൾ, കണ്ടന്റ് ക്രിയേറ്റർമാർ എന്നിവരെ ഒരുകുടക്കീഴിൽ കൊണ്ടുവന്ന ചടങ്ങിൽ കുട്ടികൂറയുടെ ഭാവിമോഹങ്ങളെക്കുറിച്ചുള്ള സൂചനകൾ നൽകിയതിനൊപ്പം കേരളവുമായുള്ള ദീർഘകാല ബന്ധവും ആഘോഷിച്ചു. ചോലയിൽ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ പ്രദീപ് ചോലയിൽ, ചോലയിൽ പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ ആയ അനുപം കതേരിയ, ചോലയിൽ പ്രൈവറ്റ് ലിമിറ്റഡിന്റെ മാർക്കറ്റിങ് വൈസ് പ്രസിഡന്റ് രൂപ മുരുദ്കർ എന്നിവരും ഒപ്പം പ്രമുഖ കണ്ടന്റ് ക്രിയേറ്റർമാരും ചടങ്ങിൽ പങ്കെടുത്തു.
 
കുട്ടികൂറയുടെ പുതിയ ബ്രാൻഡ് അംബാസിഡറായ പ്രിയ പ്രകാശ് വാര്യർ അഭിനയിച്ച പുതിയ ബ്രാൻഡ് ഫിലിമിന്റെ പ്രീമിയർ ആയിരുന്നു ചടങ്ങിലെ പ്രധാന ആകർഷണം. ഗോപി സുന്ദർ സംഗീതം പകർന്ന ഫിലിം സംവിധാനം ചെയ്തത് പ്രശസ്ത സിനിമാ സംവിധായകൻ വി കെ പ്രകാശ് (വികെപി) ആണ്. ദിവസം മുഴുവൻ ഫ്രഷായി തുടരുന്നതിൽ നിന്നും ലഭിക്കുന്ന ആത്മവിശ്വാസത്തെ കേന്ദ്രീകരിച്ചുള്ള ഈ ക്യാമ്പെയ്ൻ ബ്രാൻഡിനുമേൽ തലമുറകൾക്കുള്ള വിശ്വാസത്തിൽ അധിഷ്ഠിതമായിരിക്കുമ്പോൾ തന്നെ ഇന്നത്തെ യുവ ഉപഭോക്താക്കളുടെ വളരുന്ന ആഗ്രഹങ്ങളേയും ജീവിതശൈലിയേയും പ്രതിഫലിപ്പിക്കുന്നു. 
 
എട്ട് മണിക്കൂർ വരെ ഫ്രഷ്‌നസ് നൽകുന്ന ഫ്രാഗ്രൻസ് ഇൻക്യാപ്‌സുലേഷൻ ടെക്‌നോളജിയിൽ അധിഷ്ഠിതമായ പുതിയ, മെച്ചപ്പെടുത്തിയ കുട്ടികൂറ ടാൽക്കും അവതരിപ്പിച്ചു. ഉപഭോക്താവിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് വികസിപ്പിച്ച ഈ മെച്ചപ്പെടുത്തിയ ഫോർമുല ദശാബ്ദങ്ങൾ കൊണ്ട് ബ്രാൻഡ് വളർത്തിയെടുത്തിയ ഗുണനിലവാരത്തിനുമേൽ വിട്ടുവീഴ്ച്ച ചെയ്യാതെ ആധുനിക ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഉൽപന്നങ്ങൾ സൃഷ്ടിക്കാനുള്ള കുട്ടികൂറയുടെ പ്രതിജ്ഞാബദ്ധതയെ ഊട്ടിയുറപ്പിക്കുന്നു.
 
അതിഥികൾക്ക് കുട്ടികൂറയുടെ പുതിയ ബ്രാൻഡുകളെ അനുഭവിച്ചറിയാനുള്ള അവസരവും ഉണ്ടായിരുന്നു. അതിലൂടെ മാധ്യമങ്ങളും ഇൻഫ്‌ളുവൻസർമാരും കുട്ടികൂറ വാഗ്ദാനം ചെയ്യുന്ന ദീർഘനേരം നിലനിൽക്കുന്ന ഫ്രഷ്‌നസിനെ മനസ്സിലാക്കി. ഇത് ക്യാമ്പെയ്‌നിന്റെ അവതരണത്തിന് ഇന്ററാക്ടീവ് തലം നൽകി. 
 
'പുതിയ ക്യാമ്പെയ്‌നിനെ അനാച്ഛാദനം ചെയ്യുന്നതിനുമപ്പുറം ആണ് ഈ ലോഞ്ച്. ഉപഭോക്താക്കൾക്കൊപ്പം വളരുന്ന ഒരു സമകാലിക പേഴ്‌സണൽ കെയർ ബ്രാൻഡ് ആയി തുടരുകയെന്ന ഞങ്ങളുടെ ദീർഘകാല വിഷനെ അത് പ്രതിഫലിപ്പിക്കുന്നു. വർഷങ്ങൾ കൊണ്ട് ഉപഭോക്താക്കൾ ബ്രാൻഡിനുമേൽ അർപ്പിച്ചിട്ടുള്ള വിശ്വാസത്തെ സംരക്ഷിച്ചു കൊണ്ട് തന്നെ കുട്ടികൂറയുടെ പ്രസക്തിയെ ഊട്ടിയുറപ്പിക്കുന്നതിനായി രൂപകൽപന ചെയ്തതാണ് പ്രൊഡക്ട് ഇന്നോവേഷൻ മുതൽ ആധുനിക സ്റ്റോറിടെല്ലിങ് വരെയുള്ള സ്വയംപുതുക്കലിന്റെ ഓരോ വശവും,' ചോലയിൽ പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ ആയ അനുപം കതേരിയ കൂട്ടിച്ചേർത്തു.
 
'ഇന്ന് സ്ത്രീകൾ വളരെയധികം സചേതനമായ ജീവിതം നയിക്കുകയും ഉൽപന്നങ്ങൾ അവരുടെ വേഗത്തിനൊപ്പമെത്തുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. അതിനാൽ, ഇന്ന് ഫ്രഷ്‌നസ് ഒരു പ്രയോജനകരമായ നേട്ടത്തിനും അപ്പുറമെത്തുന്നു- അത് ആത്മവിശ്വാസവുമായും ഉപഭോക്താക്കൾ ദിവസത്തിലെ ഓരോ നിമിഷവും എങ്ങനെ അനുഭവിക്കുന്നു എന്നതുമായും വളരെ ബന്ധപ്പെട്ടിരിക്കുന്നു. ഈ കാഴ്ചപ്പാടിനും എട്ട് മണിക്കൂർ നീളുന്ന ഫ്രാഗ്രൻസ് ലോക്ക് ടെക്‌നോളജി ജീവിതത്തിന് പുതിയ അർത്ഥവും റിലേറ്റ് ചെയ്യാവുന്ന രീതിയിലും ദീർഘനേരം നിലനിൽക്കുന്ന ഫ്രഷ്‌നസ് നൽകുമെന്ന ഞങ്ങളുടെ വാഗ്ദാനത്തിനും ഒപ്പം നിന്നുകൊണ്ടാണ് ഞങ്ങളുടെ പുതിയ ക്യാമ്പെയ്‌നും അപ്‌ഗ്രേഡ് ചെയ്ത ഉൽപന്നവും വികസിപ്പിച്ചത്. കുട്ടികൂറയുടെ ആത്മവിശ്വാസം, ഫ്രഷ്‌നെസ്, ആധുനിക കാഴ്ച്ചപ്പാട് എന്നിവയെ പ്രിയ വാര്യർ കൃത്യമായി സാക്ഷാത്കരിക്കുന്നു. അത് അവരെ ഈ പുതിയ ബ്രാൻഡ് അധ്യായത്തെ നയിക്കാനുള്ള കൃത്യമാർന്ന മുഖമാക്കി മാറ്റുന്നു,' ചോലയിൽ പ്രൈവറ്റ് ലിമിറ്റഡ് മാർക്കറ്റിങ് വൈസ് പ്രസിഡന്റ് രൂപ മുരുദ്കർ പറഞ്ഞു. 
 
പരിപാടിയിൽ മാധ്യമങ്ങൾ, ഇൻഫ്‌ളുവൻസർമാർ എന്നിവരുമായുള്ള സംഭാഷണങ്ങളും ഈ ക്യാമ്പെയ്‌നിന്റെ എക്‌സ്‌ക്ലൂസീവ് പ്രിവ്യൂവും ഉണ്ടായിരുന്നു. അത് കേരളത്തിലും പുറത്തുമുള്ള ഉപഭോക്താക്കളുമായുള്ള കുട്ടികൂറയുടെ ബന്ധം ശക്തിപ്പെടുത്തുന്ന പുതുക്കിയ യാത്രയ്ക്കുള്ള അരങ്ങൊരുക്കി. 
 
കുട്ടികൂറയെക്കുറിച്ച്
 
160 വർഷത്തിലധികം പൈതൃകമുള്ള കുട്ടികൂറയുടെ ചരിത്രം യുണൈറ്റഡ് കിങ്ഡം വരെ നീളുന്നു. അവിടെ അത് ആദ്യം അവതരിപ്പിച്ചത് 1865-ൽ ആണ്. ചർമ്മ സംരക്ഷണത്തിന്റെ ലെഗസിയിൽ നിർമ്മിച്ച ഈ ബ്രാൻഡ് തലമുറകളായി വിശ്വസനീയ നാമമായി തുടരുന്നു. ചോലയിൽ ഗ്രൂപ്പ് കുട്ടികൂറ ബ്രാൻഡിനെ 2001-ൽ മുള്ളർ & ഫിപ്‌സിൽനിന്നും ഏറ്റെടുത്തു. അതിനുശേഷം അവർ അതിനെ കേരളത്തിൽ ജനപ്രീതിയുള്ള സൗന്ദര്യ, പേഴ്‌സണൽ കെയർ ബ്രാൻഡുകളിൽ ഒന്നായി മാറ്റിയെടുത്തു. ഇന്ന്, കുട്ടികൂറ ടാൽകം പൗഡറുകൾ, സോപ്പുകൾ, ബോഡി വാഷ്, റോൾ-ഓൺസ്, ഹാൻഡ് വാഷ് തുടങ്ങിയ ഉൽപന്ന നിരകളിലേക്ക് വളർന്നു. കൂടാതെ, അനവധി പുതിയ വിഭാഗങ്ങൾ വികസിപ്പിക്കുകയുമാണ്. 
 
ചോലയിൽ പ്രൈവറ്റ് ലിമിറ്റഡിനെക്കുറിച്ച്
 
മെഡിമിക്‌സ്, കുട്ടിക്യൂറ, കൃഷ്ണ തുളസി അടക്കമുള്ള ജനപ്രീതിയുള്ള ബ്രാൻഡുകളുടെ ശക്തമായ നിരയുള്ള ഇന്ത്യയിലെ പ്രമുഖ, അതിവേഗം വളരുന്ന എഫ്എംസിജി കമ്പനികളിൽ ഒന്നാണ് ചോലയിൽ പ്രൈവറ്റ് ലിമിറ്റഡ്. 1969-ൽ മെഡിമിക്‌സ് 18 ഹെർബ് ആയുർവേദിക് സോപ്പ് അവതരിപ്പിച്ചത് മുതൽ, ബാത്തിങ്, പേഴ്‌സണൽ കെയർ വിഭാഗത്തിൽ ശക്തമായ നേതൃസ്ഥാനം വഹിച്ചു കൊണ്ട് തന്നെ കമ്പനി സ്ഥിരമായി ഉപഭോക്തൃ-കേന്ദ്രീകൃതമായി പുതിയ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img