NEWS
കുട്ടി സ്ലാം ജില്ല തല അവതരണം നടത്തി
04/02/2026 06:11 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കളമശ്ശേരി: സമഗ്ര ശിക്ഷാ കേരളയും കുസാറ്റും സംയുക്തമായി നടത്തുന്ന
കുട്ടി ഗവേഷക കൂട്ടത്തിന്റെ ജില്ലാ തല അവതരണം" കുട്ടി സ്ലാം " രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ നടന്നു. എറണാകുളം ജില്ല അസിസ്റ്റന്റ് കലക്ടർ പാർവ്വതി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. രാജഗിരി കോളേജ് അസിസ്റ്റൻ്റ് ഡയറക്ടർ ഫാദർ ഷിൻ്റോ സിഎംഐ അധ്യക്ഷനായി.കുസാറ്റ് സി സിസ് ഡയറക്ടർ ഡോ പി ഷൈജു, പ്രോഗ്രാം ഓഫീസർ വി ജി ജോളി , ഡോ കിരൺ തമ്പി ,ബ്ലോക്ക് കോർഡിനേറ്റർ ആർ എസ് സോണിയ എന്നിവർ പ്രസംഗിച്ചു. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് കൈമാറി. ജില്ലയിലെ 15 ബി ആർ സി കളിൽ നിന്നായി 8,9 ക്ലാസുകളിലെ തെരഞ്ഞെടുത്ത കുട്ടികളാണ് പദ്ധതി പ്രവർത്തനങ്ങളുടെ അവതരണം നടത്തിയത്. ജില്ലാ തല അവതരണത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ സംസ്ഥാനതലത്തിൽ പങ്കെടുക്കും.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








